തിരൂർ ആർട്സ് കോളേജ് ഉടമ ടി കെ എം ബഷീർ (62)നിര്യാതനായി

ponnani channel
By -
0
മലപ്പുറം ജില്ലയിലെ പാരൽ കോളേജ് പ്രസ്ഥാനത്തിന്റെ അമരക്കാരൻ എന്ന് തന്നെ ബഷീർ നെ വിശേഷിപ്പിക്കാം. (1980-1990) കാലഘട്ടത്തിൽ മലപ്പുറം ജില്ലയിൽ ഏതാനും കുറഞ്ഞ സീറ്റുകളിൽ പ്രീ- ഡിഗ്രി, ഡിഗ്രി ക്ലാസുകൾ ഉള്ള സമയത്ത് പാരലൽ കോളേജ് വിദ്യാഭ്യാസം വരുന്നത്. അന്ന് ബഷീർ തിരൂർന്റെ ഹൃദയത്തിൽ താഴെപ്പാലത്ത് ആർട്സ് കോളേജ് സ്വകാര്യ ഇരുനില കെട്ടിടത്തിൽ തുടങ്ങി. ആ സമയത്ത് പ്രീ ഡിഗ്രിക്ക് വിദ്യാർഥി വിദ്യാർഥിനികളുടെ അഡ്മിഷന് അഭൂതപൂർവ്വമായ തിരക്കായിരുന്നു. നിരവധി വിദ്യാർത്ഥികൾക്ക് കുറഞ്ഞ പൈസ കൊണ്ട് വിദ്യാഭ്യാസവും ചില വിദ്യാർത്ഥികൾക്ക് സൗജന്യ വിദ്യാഭ്യാസവും നൽകി പഠന രംഗത്ത് വിജ്ഞാനം നൽകി. ഡിഗ്രി പാസായി വന്ന നിരവധി പേർക്ക് തൊഴിലും നൽകി. കഴിഞ്ഞ ആഗസ്ത് 9ന് കോളേജ് ന്റെ നാല്പതാം വാർഷികം കോളേജിൽ വിപുലമായ പരിപാടികളോടെ നടന്നത്. ഭാര്യ: മുനീറ. 
മക്കൾ: ഷാലിബ്, ഷിബില (ഖത്തർ) മരുമകൻ. നാസിൽ സമദ്( ഖത്തർ). സഹോദരങ്ങൾ: മുഹമ്മദലി, ഹമീദ്, ജലാൽ, റസിയ.
മയ്യത്ത് കബറടക്കം ഇന്ന് അഞ്ചുമണിക്ക് കോരങ്ങത്ത് ജുമാമസ്ജിദ് കബർസ്ഥാനിൽ.
  
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)