പൊന്നാനി: സാങ്കേതിക പുരോഗതിയുടെ
കാലത്ത് ധാർമിക വിദ്യാഭ്യാസം
കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും
അതിന്റെ അഭാവം മനുഷ്യനെ തെറ്റുകളിലേക്ക്
നയിക്കുമെന്നും ജമാഅത്തെ ഇസ്ലാമി ഹിന്ദ് കേരള അസിസ്റ്റന്റ് അമീറും ഇന്റഗ്രേറ്റഡ്
എജുക്കേഷൻ കൗൺസിൽ ഇന്ത്യയുടെ
ചെയർമാനുമായ എം.കെ. മുഹമ്മദലി പറഞ്ഞു.
പൊന്നാനി ഐ.എസ്.എസ് ഇസ്‌ലാമിയ കോളേജിന്റെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐ.എസ്.എസ് പ്രസിഡന്റ്
പി.വി അബ്ദുൽ ലത്തീഫ് അധ്യക്ഷത
വഹിച്ച ചടങ്ങിൽ ഇന്റഗ്രേറ്റഡ് എജുക്കേഷൻ കൗൺസിൽ ഇന്ത്യയുടെ സി.ഇ.ഒ ഡോ.മുഹമ്മദ് ബദീഉസ്സമാൻ, ഐ.ഇ.സി.ഐ ഹയർ എജുക്കേഷൻ കൗൺസിൽ ഡയറക്ടർ അഡ്വ.മുബഷിർ .എം, ഗസ്സൽ ഗ്രൂപ്പ് ഡയറക്ടർ പി.എസ്. ഹബീബുള്ള, ജമാഅത്തെ ഇസ്ലാമി ഹിന്ദ് ഏരിയ പ്രസിഡന്റ് പി.അബ്ദുസലാം ഐ.എസ്.എസ് സെക്രട്ടറി എം.മുഹമ്മദ് മാസ്റ്റർ എന്നിവർ പ്രസംഗിച്ചു. ഐ.എസ്.എസ് ജോയിന്റ് സെക്രട്ടറി പി.വി അബ്ദുൽ ഖാദർ സ്വാഗതവും അറബിക് കോളേജ് പ്രിൻസിപ്പാൾ സി.വി ജമീല നന്ദിയും പറഞ്ഞു.
ഫോട്ടോ ക്യാപ്‌ഷൻ : പൊന്നാനി
ഐ.എസ്.എസ് ഇസ്‌ലാമിയ കോളേജിന്റെ ശിലാസ്ഥാപനം ജമാഅത്തെ ഇസ്ലാമി ഹിന്ദ് കേരള അസിസ്റ്റന്റ് അമീറും ഇന്റഗ്രേറ്റഡ്
എജുക്കേഷൻ കൗൺസിൽ ഇന്ത്യ (IECI) ചെയർമാനുമായ എം.കെ മുഹമ്മദലി നിർവ്വഹിക്കുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍