പൊന്നാനിയിൽ യുവാവ് സ്വയം തീ കൊളുത്തി80 ശതമാനം പൊള്ളലേറ്റ നിലയിൽ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി

ponnani channel
By -
0
പൊന്നാനിയിൽ യുവാവ് സ്വയം തീ കൊളുത്തി

80 ശതമാനം പൊള്ളലേറ്റ നിലയിൽ തൃശൂർ മെഡിക്കൽ കോളേജിലേക്ക്

പൊന്നാനി ∙ വീടിനുള്ളിൽ യുവാവ് പെട്രോൾ ഒഴിച്ച് സ്വയം തീ കൊളുത്തി ഗുരുതരാവസ്ഥയിൽ. ഹിളർ പള്ളി പരിസരത്ത് താമസിക്കുന്ന ചക്കരക്കാരന്റെ അഷ്‌കർ (33) ആണ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്.

ഇന്ന് രാവിലെ 8:30ഓടെയായിരുന്നു സംഭവം. വീട്ടിലെ മുറിക്കുള്ളിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയെങ്കിലും മറ്റാർക്കും പരിക്കുകളൊന്നും സംഭവിച്ചിട്ടില്ല.

കഴിഞ്ഞ എട്ട് വർഷത്തോളമായി മാനസിക പ്രശ്നങ്ങൾ ബാധിച്ചിരുന്ന അഷ്‌കർ കഴിഞ്ഞ രണ്ട് വർഷമായി മരുന്ന് കഴിക്കാറില്ലെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു.

80 ശതമാനത്തോളം പൊള്ളലേറ്റ അഷ്‌കറെ ആദ്യം പൊന്നാനി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)