ബംഗളൂരു: വീട്ടുകാരറിയാതെ നാ ടുവിട്ടുപോന്ന മലയാളി ബാലനെ കണ്ടെത്താൻ ബംഗളൂരുവിൽ തി രച്ചിൽ ഊർജിതം. മലപ്പുറം, തി രൂർ, ചമ്രവട്ടം, പുതുപ്പള്ളി നമ്പ്രം നീറ്റിയാട്ടിൽ സക്കീർ- സുബൈ ദ ദമ്പതികളുടെ മകൻ മുഹമ്മ ദ് ഷാദിലിനെയാണ് (15) ഈ മാ സം 22 മുതൽ കാണാതായത്.
വൈകീട്ട് ആറോടെ വീട്ടിൽനി ന്ന് പോയ ഷാദിൽ തിരൂർ റെയി ൽവേ സ്റ്റേഷനിൽനിന്ന് കണ്ണൂർ-യശ്വന്ത്പുര എക്സ്പ്രസിൽ കയ റി പിറ്റേദിവസം രാവിലെ യശ്വ ന്ത്പൂരിൽ ഇറങ്ങിയതായാണ് വി വരം. ബാലൻ യശ്വന്ത്പുരം റെ യിൽവേ സ്റ്റേഷനിൽ ഇറങ്ങുന്ന തിന്റെയും തുടർന്ന് യശ്വന്ത്പു രം എ.പി.എം.സി മാർക്കറ്റ് യാർ ഡിലൂടെ നടന്നുപോകുന്നതിൻ്റെ യും സി.സി ടി.വി ദൃശ്യങ്ങൾ ലഭി
ച്ചിട്ടുണ്ട്. സമീപത്തെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിക്കുന്നത് നേ രിൽ കണ്ടവരുമുണ്ട്. എന്നാൽ, പിന്നീട് ഒരു വിവരവും ലഭിച്ചിട്ടില്ല.
ഷാദിലിന്റെ മിസിങ് കേസു മായി ബന്ധപ്പെട്ട് തിരൂർ പൊ ലീസും നാട്ടിൽനിന്ന് ഒരു സം ഘം യുവാക്കളും ബംഗളൂരുവി
ലെത്തിയിട്ടുണ്ട്. തുടർന്ന് യശ്വ ന്ത്പുരം റെയിൽവേ പൊലീസി ലും സ്റ്റേഷൻ മാസ്റ്റർക്കും യശ്വ ന്ത്പുര പൊലീസ് സ്റ്റേഷനിലും പരാതി നൽകി.
ബംഗളൂരുവിലെ മലയാളി സംഘടനകളുടെ സംഘടനക ളും തിരച്ചിലിൽ പങ്കാളികളായി ട്ടുണ്ട്. ബാലനെ കുറിച്ച് വിവരം തേടി പ്രവാസി സംഘടനകളുടെ സമൂഹമാധ്യമ ഗ്രൂപ്പുകളിലും പോ സ്റ്റുകൾ ഷെയർ ചെയ്യപ്പെടുന്നു ണ്ട്. അവസാനം ലഭിച്ച സി.സി ടി. വി ദൃശ്യങ്ങൾ പ്രകാരം, മുണ്ടും ക റുത്ത ഷർട്ടുമാണ് വേഷം.
മുഹമ്മദ് ഷാദിലിനെ കുറി ച്ച് വിവരം ലഭിക്കുന്നവർ അ ടുത്തുള്ള പൊലീസ് സ്റ്റേഷനി คว 8861400250, 9544773169, 9656030780 നമ്പറുകളിലോ അ റിയിക്കണം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍