ഇബ്രാഹിം–ഗോപാലൻ സൗഹൃദം : മതേതര ഐക്യത്തിന്റെ സ്മാരകം-സംസ്ഥാനസംസ്ഥാന ഹജ്ജ് കമ്മിറ്റി മുൻ മെമ്പർ ഹാജി മുഹമ്മദ് കാസിം കോയ ഉസ്താദ്
പൊന്നാനി ∙
ഒൻപതാം ക്ലാസ് പഠനം കഴിഞ്ഞ ഉടൻ ബോംബെയിലെത്തി തെരുവോരക്കച്ചവടം ആരംഭിച്ച തൈവളപ്പിൽ ഇബ്രാഹിം കുട്ടിയുടെ ജീവിതത്തിൽ മറക്കാനാകാത്ത അനുഭവമായിരുന്നു ബോംബെയിൽ നടന്ന രാഷ്ട്രീയ കലാപം. അക്രമകാരികളാൽ വളഞ്ഞപ്പോൾ കൂടെയുണ്ടായിരുന്നത് നാട്ടുകാരനും സുഹൃത്തുമായ കറുകത്തിരുത്തി മുല്ലയ്ക്കൽ ഗോപാലനായിരുന്നു.
അന്ന് സംഭവസ്ഥലത്ത് എത്തിയ കാസർകോട്ടുകാരനായ മുസ്ല്യാർ “പള്ളിക്കകത്ത് കയറി രക്ഷപ്പെടൂ” എന്ന് നിർദ്ദേശിച്ചു. “ഞാൻ ഹിന്ദുവാണ്, എനിക്ക് ഭയം” എന്ന് പറഞ്ഞ ഗോപാലനോട്, “ജീവൻ വേണമെങ്കിൽ അകത്തേക്ക് കയറൂ” എന്ന് കടുപ്പത്തോടെ മറുപടി നൽകി. മണിക്കൂറുകളോളം പള്ളിക്കകത്ത് ഒളിച്ചിരിക്കേണ്ടി വന്ന അനുഭവം ഇരുവരുടെയും മനസ്സിൽ മതേതര സൗഹൃദത്തിന്റെ പാഠമായി പതിഞ്ഞു.
ആ സൗഹൃദം ഇന്നും തുടരുകയാണെന്നും“ഇബ്രാഹിം–ഗോപാലൻ സൗഹൃദം തന്നെയാണ് ഭാരതത്തിന്റെ യഥാർത്ഥ മാതൃക” എന്നും സംസ്ഥാന ഹജ്ജ് കമ്മിറ്റി മുൻ മെമ്പർ മുഹമ്മദ് കാസിം കോയ ഉസ്താദ് വ്യക്തമാക്കി. പൊന്നാനി മസ്ജിദ് മുസമ്മിൽ ഇജാബയിൽ നടന്ന ആദരിക്കൽ ചടങ്ങിലാണ് അദ്ദേഹം സംസാരിച്ചത്.
ചടങ്ങിൽ സംസ്ഥാനസംസ്ഥാന ഹജ്ജ് കമ്മിറ്റി മുൻ മെമ്പർ ഹാജി മുഹമ്മദ് കാസിം കോയ ഉസ്താദ് ഇരുവരെയും ഷാൾ അണിയിച്ച് ആദരിച്ചു. ഹാജി ഇസ്മായീൽ അൻവരി, ഹാജി ശാഹുൽഹമീദ് മുസ്ലിയാർ, റഫീഖ് സഅദി, ഹാഫിള് അനസ് അദനി, ഉബൈദുല്ല സഖാഫി, മുബഷിർ അദനി, ഉസ്മാൻ മൗലവി, ഹംസ സാഹിബ് തുടങ്ങിയവർ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍