ശുചീകരണ തൊഴിലാളികൾക്ക് നഗരസഭയുടെ സ്നേഹാദരം.

ponnani channel
By -
0
പൊന്നാനി :മാലിന്യമുക്ത നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി പൊന്നാനിയുടെ തെരുവോരങ്ങൾ, ജലാശയങ്ങൾ, പൊതു ഇടങ്ങൾ തുടങ്ങിയ വിവിധ മേഖലകളിൽ അർപ്പണബോധത്തോടെ സമയ ബന്ധിതമായി ശുചീകരണ പ്രവർത്തനങ്ങൾ നിർവ്വഹിച്ച നഗരസഭയിലെ ശുചീകരണ തൊഴിലാളികളെ നഗരസഭ ഭരണ സമിതിയുടെ നേതൃത്വത്തിൽ ഉപഹാരം നൽകി ആദരിച്ചു.
അനുമോദന ചടങ്ങ്
നഗരസഭ ചെയർ പേഴ്സൺ ശിവദാസ് ആറ്റുപുറം ഉത്ഘാടനം ചെയ്തു.
ഇത്തവണ കാലവർഷത്തിനു മുൻപ് തന്നെ നഗരത്തിലെ കാനകൾ, തോടുകൾ, ജലാശയങ്ങൾ, പൊതു ഇടങ്ങൾ എന്നിവയിൽ നിന്നും മാലിന്യങ്ങൾ നീക്കം ചെയ്യുവാൻ നഗരസഭ മുന്നിട്ടറങ്ങുകയും ശുചീകരണ വിഭാഗത്തിൽ ഇരുപതോളം അധികം തൊഴിലാളികളെ നിയോഗിച്ച് പ്രവർത്തനങ്ങൾ സമയബന്ധിതമായി ചെയ്തു തീർക്കാൻ ശ്രമിച്ചിരുന്നു. അത്തരം പ്രവർത്തന ഘട്ടങ്ങളിൽ തൊഴിലാളികൾ കാണിച്ച അർപ്പണബോധവും ആത്മാർത്ഥമായ സേവന സന്നദ്ധതയും കണക്കിലെടുത്ത് കൂടിയാണ് തൊഴിലാളികളെ ഉപഹാരം നൽകി ആദരിക്കാൻ നഗരസഭ തീരുമാനിച്ചത്.
ജൈവ വൈവിധ്യ സംരക്ഷണ പദ്ധതിയുടെ ഭാഗമായി ഈഴുവത്തിരുത്തി പൊതു ശ്മശാനത്തിനോടനുബന്ധിച്ച് വിവിധ ഇനം ഔഷധ -ഫലവൃക്ഷങ്ങളടങ്ങിയ പച്ചതുരുത്ത്, വംശനാശ ഭീഷണി നേരിടുന്ന നാട്ടു മത്സ്യ സംരക്ഷണത്തിനുള്ള കുളം സംരക്ഷണം എന്നീ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു.. വംശനാശ ഭീഷണി നേരിടുന്ന ജൈവസമ്പത്ത് സംരക്ഷിക്കുന്നതിന് നഗരസഭ ഒരുക്കിയ പച്ചതുരുത്തിന് സംസ്ഥാന സർക്കാരിന്റെ ഹരിത കേരള മിഷൻ ഏർപ്പെടുത്തിയ 2024 ലെ പുരസ്കാരം ലഭിച്ചു..
പച്ച തുരുത്ത് സംരക്ഷിക്കുന്നതിനും പരിപാലനത്തിനും വേണ്ട സേവനം ചെയ്ത മുഹമ്മദ് ഹനീഫ, കെ.ടി സുരേഷ്, അജയൻ എന്നിവരെ പ്രത്യേകം ഉപഹാരം നൽകി ആദരിച്ചു.
ചടങ്ങിൽ നഗരസഭ വൈസ് ചെയർ പേഴ്സൺ ബിന്ദു സിദ്ധാർത്ഥൻ, സ്ഥിരം സമിതി അധ്യക്ഷന്മാരായ ഷീന സുദേശൻ ,രജീഷ് ഊപ്പാല, എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. കൗൺസിലർമാർ ഹെൽത്ത് ഇൻസ്പെക്ടർമാർ , തൊഴിലാളികൾ, യൂത്ത് പ്രമോട്ടർ അഞ്ജു മാധവൻ, CDS പ്രസിഡണ്ട് സന്യ തുടങ്ങിയവർ പങ്കെടുത്തു.
ക്ലീൻ സിറ്റി മാനേജർ ദിലീപ് കുമാർ സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ ആർദ്ര നന്ദിയും പറഞ്ഞു.
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)