മത്സ്യത്തൊഴിലാളികളുടെ ഭവന പുനരുദ്ധാരണ എഗ്രിമെന്റ് സമര്‍പ്പണം നടന്നു

ponnani channel
By -
0
പി.എം.എം.എസ്.വൈ. പദ്ധതി പ്രകാരമുള്ള മത്സ്യത്തൊഴിലാളികളുടെ ഭവന പുനരുദ്ധാരണ എഗ്രിമെന്റ് സമര്‍പ്പണവും സുസ്ഥിര മത്സ്യബന്ധന ബോധവത്ക്കരണവും പൊന്നാനി മുനിസിപ്പല്‍ കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്നു. പി. നന്ദകുമാര്‍ എംഎല്‍എ പരിപാടി ഉദ്ഘാടനം ചെയ്തു. പൊന്നാനി നഗരസഭ ചെയര്‍മാന്‍ ശിവദാസ് ആറ്റുപുറം അധ്യക്ഷത വഹിച്ചു. പി.എം.എം.എസ്.വൈ.യുടെ കീഴില്‍ 7.2 കോടിയുടെ ഐ.സി.എം.എഫ്.വി (ഇന്റഗ്രേറ്റഡ് കോസ്റ്റല്‍ മോഡേണ്‍ ഫിഷിങ് വില്ലേജ്) പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഭവന പുനരുദ്ധാരണം നടത്തുന്നത്.

ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ആഷിക് ബാബു, നഗരസഭ ആരോഗ്യകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ ഷീന സുദേശന്‍, നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ ടി. മുഹമ്മദ് ബഷീര്‍, വികസന സ്ഥിരം സമിതി ചെയര്‍മാന്‍ അജീന ജബ്ബാര്‍, പൊന്നാനി മത്സ്യഭവന്‍ എഫ്.ഇ.ഓ. ആദര്‍ശ്, കൗണ്‍സിലര്‍മാരായ സൈഫി, അജീന, സീനത്ത് എന്നിവര്‍ പങ്കെടുത്തു.
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)