ആക്റ്റ് നാടകമേള ലോഗോ പ്രകാശനം ചെയ്തു

ponnani channel
By -
0
കഴിഞ്ഞ 20 വർഷമായി തിരൂരിന്റെ സാംസ്കാരിക മണ്ഡലത്തിൽ നിറഞ്ഞുനിൽക്കുന്ന തിരൂരിന്റെ കുടുംബ കൂട്ടായ്മ ആക്റ്റ് തിരൂർ തിരൂർ നഗരസഭയുടെ സഹകരണത്തോടുകൂടി സംഘടിപ്പിക്കുന്ന ആക്റ്റ് നാടകമേളയുടെ ലോഗോ പ്രകാശനം ആക്റ്റ് പ്രസിഡണ്ടും ബഹുമാനപ്പെട്ട കേരള സംസ്ഥാന ന്യൂനപക്ഷ ക്ഷേമ കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ നിർവഹിച്ചു. ആക്റ്റ് വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് വിക്രമാർ മുല്ലശ്ശേരി, ആക്റ്റ് ജനറൽ സെക്രട്ടറി ഇൻ ചാർജ് കരീം മേച്ചേരി, ട്രഷറർ മനോജ് ജോസ്, സെക്രട്ടറിമാരായ അനിൽകുമാർഎം കെ,സന്തോഷ് മേനോൻ, പി ആർ ഓ എ കെ പ്രേമചന്ദ്രൻ, നാജിറ അഷറഫ്,രവീന്ദ്രൻ മാസ്റ്റർ, കേശവൻ മാസ്റ്റർ, രാജീവ് എന്നവർ പങ്കെടുത്തു.
      ആക്റ്റ് നാടകമേള 2025* നവംബർ 9 മുതൽ 15 വരെ തിരൂർ മുനിസിപ്പൽ വാഗൺ ട്രാജഡി സ്മാരക ടൗൺ ഹാളിൽ അരങ്ങേറുമെന്ന് ഭാരവാഹികൾ അറിയിച്ചു.   
         മേളയിൽ അഖില കേരള പ്രൊഫഷണൽ നാടക മത്സരം, ആക്റ്റ് പുരസ്കാര സമർപ്പണം, വിദ്യാർഥികൾക്കായുള്ള നാടക ശില്പശാല, സെമിനാറുകൾ, നാടക കലാകാരന്മാരെ ആദരിക്കൽ, മുതലായവയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
     അഖില കേരള പ്രൊഫഷണൽ നാടക മത്സരത്തിൽ കേരളത്തിലെ പ്രമുഖ നാടക സമിതികൾ അവരുടെ ഏറ്റവും പുതിയ നാടകങ്ങൾ അവതരിപ്പിക്കും. കാണികൾ തന്നെ വിജയികളെ കണ്ടെത്തുന്നു എന്നുള്ളതാണ് ആകറ്റ് നാടകമേളയുടെ സവിശേഷത.
      ആദ്യ ദിവസം നവംബർ 9 ഞായറാഴ്ച അമ്പലപ്പുഴ സാരഥിയുടെ നവജാതശിശു വയസ്സ് 84. രണ്ടാം ദിവസം നവംബർ 10 തിങ്കൾ വടകര വരദയുടെ ഇരുട്ടിന്റെ ആത്മാവ്. മൂന്നാം ദിവസം നവംബർ 11ന് കാഞ്ഞിരപ്പള്ളി അമലയുടെ ഒറ്റ. നാലാം ദിവസം നവംബർ 12 ബുധൻ വള്ളുവനാട് നാദം കമ്മ്യൂണിക്കേഷൻസിന്റെ കാഴ്ച ബംഗ്ലാവ്. അഞ്ചാം ദിവസം നവംബർ 13 വ്യാഴം തിരുവനന്തപുരം നവോദയയുടെ സുകുമാരി. 
 ആറാം ദിവസം നവംബർ 14 വെള്ളി കോഴിക്കോട് സൃഷ്ടിയുടെ നേർക്കുനേർ. സമാപന ദിവസം ഗുരുവായൂർ ഗാന്ധാരയുടെ BC321 മഗത. നാടക മേളയിലേക്കുള്ള പ്രവേശനം തികച്ചും സൗജന്യമായിരിക്കും.
      മേളയുടെ നടത്തിപ്പിനായി 
എം പി അബ്ദുസമദ് സമദാനി ( ബഹു.എംപി പൊന്നാനി ), ബഹു. കുറുക്കോളി മൊയ്തീൻ ( ബഹു.എംഎൽഎ തിരൂർ )
 എപി നസീമ ( ബഹു തിരൂർ മുൻസിപ്പൽ ചെയർപേഴ്സൺ ) എന്നിവർ മുഖ്യരക്ഷാധികാരികളും ആക്റ്റ് പ്രസിഡണ്ടും ബഹു. കേരള ന്യൂനപക്ഷം, കായികം ഹജ്ജ് വഖഫ് വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ ചെയർമാനും, ആക്റ്റ് വൈസ് പ്രസിഡണ്ട് അഡ്വ. വിക്രമകുമാർ മുല്ലശ്ശേരി ജനറൽ കൺവീനറും ആക്റ്റ് ട്രഷറർ മനോജ് ജോസ് ട്രഷററും ആയി 101 സ്വാഗതസംഘം കമ്മറ്റിയും രൂപീകരിച്ചു.
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)