അമ്മയൊരു കരുതൽ' സൗജന്യ മെഡിക്കൽ ക്യാമ്പ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനംചെയ്തു.

ponnani channel
By -
0
പൊന്നാനി: വിപിഎസ് ലേക് ഷോർ ആശുപത്രിയും പൊന്നാനി ബോട്ട് ഓണേഴ്സ് അസോ സിയേഷനും മലയാള മനോരമയും ചേർന്നു നടത്തിയ മെഗാ മെഡിക്കൽ ക്യാംപിലെത്തിയത് നൂറുകണക്കിനു രോഗികൾ. 256 രോഗികളെ പരിശോധിച്ചതിൽ 161 പേരും അടിയന്തര ശസ്ത്രക്രിയ വേണ്ടവരാണെന്നു ബോധ്യപ്പെട്ടു.

ഇവർക്കുള്ള സൗജന്യ തുടർചി കിത്സയും ശസ്ത്രക്രിയയുമെ ല്ലാം അടുത്തയാഴ്ച മുതൽ ലഭ്യ മാക്കിത്തുടങ്ങുമെന്നു ലേക് ഷോർ ആശുപത്രി അധികൃതർ : അറിയിച്ചു. ഗർഭാശയ മുഴ നീക്കം ചെയ്യേണ്ടവർ, ട്യൂമർ ഉള്ള വർ, ഗർഭപാത്രം നീക്കം ചെയ്യേണ്ടവർ, കാൻസർ രോഗികൾ തുടങ്ങിയവർക്കാണ് ശസ്ത്രക്രിയ ലഭ്യമാക്കുന്നത്. മെഡിക്കൽ ക്യാംപിൽ റജിസ്റ്റർ ചെയ്ത 1200 രോഗികളിൽനിന്ന് അടിയ ന്തര ചികിത്സ വേണ്ടവരെ തിര ഞ്ഞെടുത്താണ് ഇന്നലെ പരി ശോധനാ ക്യാംപിലേക്ക് എത്തി ച്ചത്.

200 പേരെയാണ് ഷോർട് ലി സ്‌റ്റ് ചെയ്തിരുന്നതെങ്കിലും വീണ്ടും 56 പേരെക്കൂടി ഉൾപ്പെടുത്തുകയായിരുന്നു. രോഗാവ സ്ഥയും കുടുംബത്തിന്റെ സാ മ്പത്തികാവസ്‌ഥയും പരിശോധിച്ചാണ് അർഹരായ രോഗികളു ടെ പട്ടിക തയാറാക്കിയത്.

എം.പി.ഗംഗാധരൻ ഫൗണ്ടേ ഷൻ ചെയർമാനും കെപിസിസി
ജനറൽ സെക്രട്ടറിയുമായ കെ. പി.നൗഷാദലി ലേക്‌ഷോർ ആശുപത്രിയുമായി തുടങ്ങിവച്ച പ്രാഥമിക ചർച്ചയ്ക്കു പിന്നാലെ യാണ് ഇത്രയും വലിയൊരു മെഡിക്കൽ ക്യാംപ് തീരദേശ മേഖലയിൽ യാഥാർഥ്യമായത്.

പാണക്കാട് മുനവ്വറലി ശിഹയ ബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ലേക്ക്ഷോർ ആശുപ ത്രി മാനേജിങ് ഡയറക്ടർ എസ്.കെ.അബ്ദുല്ല ആധ്യക്ഷ്യം വഹിച്ചു. പൊന്നാനി മഖ്ദും എം.പി.മുത്തുക്കോയ തങ്ങൾ, നടി വിൻസി അലോഷ്യസ്, സി. ഹരിദാസ്, ഫൈസൽ ബാഫഖി തങ്ങൾ, എം.വി.ശ്രീധരൻ, കെ. പി.നൗഷാദലി, ഡോ.സ‌മിത ജോയ്, മലയാള മനോരമ ചീഫ്
തുടങ്ങിയവർ പങ്കടുത്തു..
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)