പരിശീലനം പൂര്‍ത്തിയാക്കിയ പോലിസ് സേനാംഗങ്ങളുടെ പാസ്സിങ് ഔട്ട് പരേഡ് നടന്നു
പരിശീലനം പൂർത്തിയാക്കിയ 406 പോലിസ് സേനാംഗങ്ങളുടെ പാസിങ് ഔട്ട് പരേഡ് നടന്നു. മലപ്പുറം എം.എസ്.പി പരേഡ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ സംസ്ഥാന പോലിസ് മേധാവി റവാഡ എ. ചന്ദ്രശേഖർ അഭിവാദ്യം ശേഖരിച്ചു. എം.എസ്.പി. ബറ്റാലിയനിലെ 319 പോലിസ് കോണ്‍സ്റ്റബിള്‍ സേനാംഗങ്ങള്‍, ഒന്‍പത് സീനിയര്‍ സിവില്‍ പോലിസ് ഓഫീസര്‍മാര്‍, ഒരു ഹവില്‍ദാര്‍ എന്നിങ്ങനെ 329 പേരും കേരള ആംഡ് പോലിസ് ഒന്നാം ബറ്റാലിയനിലെ 77 റിക്രൂട്ട് ട്രെയിനിങ് പോലിസ് സേനാംഗങ്ങളുമാണ് പാസ്സിംഗ് ഔട്ട് പരേഡില്‍ പങ്കെടുത്തത്. എ.ഡി.ജി.പി എസ്. ശ്രീജിത്ത്, ഡി.ഐ.ജി അരുള്‍ ആര്‍.ബി കൃഷ്ണ, ജില്ലാ കളക്ടർ വി.ആർ. വിനോദ്, ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥ്, എം.എസ്.പി കമാന്‍ഡന്റ് കെ. സലിം എന്നിവര്‍ പങ്കെടുത്തു. എം.എസ്.പി അസി. കമാന്‍ഡന്റ് കെ.വി. രാജേഷ് പ്രതിജ്ഞ ചൊല്ലി കൊടുത്തു.
ആലപ്പുഴ സ്വദേശി ടി.എ. അലക്സ് പരേഡ് നയിച്ചു. പരിശീലന കാലയളവില്‍ മികവ് തെളിയിച്ചവര്‍ക്ക് സംസ്ഥാന പോലിസ് മേധാവി പുരസ്‌കാരം നല്‍കി. മികച്ച ഷൂട്ടറായി എം.എസ്. യഥു കൃഷ്ണൻ (എം.എസ്.പി), സഞ്ജു ശിവരാജൻ (കെ.എ.പി) മികച്ച ഇൻഡോറായി ജസ് ലിൻ ജോയ് (എം.എസ്.പി), സഞ്ജയ് കെ. ജയൻ (കെ.എ.പി),സൈബർ പ്രാവീണ്യത്തിലെ മികവ് പി. സച്ചിൻ (എം.എസ്.പി), സഞ്ജയ് കെ ജയൻ (കെ.എ.പി) എന്നിവരെ തെരഞ്ഞെടുത്തു. മികച്ച ഔട്ട്ഡോറായി ടി. എ അലക്സ് (എം.എസ്.പി), സി.എസ്. ആദർശ് (കെ.എ.പി) ഓൾറൗണ്ടറായി ടി. അശ്വിൻ (എം.എസ്.പി), ദീപക് പി. അശോക് (കെ.എ.പി) എന്നിവരെയും തെരഞ്ഞെടുത്തു.
എം.എസ്.പി. ബറ്റാലിയനിൽ നിന്നും പരിശീലനം പൂർത്തിയാക്കിയ 329 സേനാംഗങ്ങളിൽ 93 പേർ പ്ലസ് ടു, ഐ.ടി.ഐ. യോഗ്യതയുള്ളവരാണ് 20 പേർ ഡിപ്ലോമയും 173 പേർ ബിരുദവും 23 പേർ ബിരുദാനന്തര ബിരുദവും യോഗ്യതയുള്ളവരാണ് ബി.ടെക് യോഗ്യതയുള്ള 17 പേരും ബി.എഡ് യോഗ്യതയുള്ള രണ്ട് പേരും എം.ബി.എ യോഗ്യതയുള്ള ഒരാളും ഇക്കൂട്ടത്തിലുണ്ട്. കെ.എ.പി ഒന്നാം ബറ്റാലിയനിൽ നിന്നും പരിശീലനം പൂർത്തിയാക്കിയ 77 സേനാംഗങ്ങളിൽ 19 പേർ പ്ലസ്.ടു ,ഐ.ടി.ഐ. യോഗ്യതയുള്ളവരാണ്. ആറു പേർ ഡിപ്ലോമ നേടിയവരും 38 പേർ ബിരുദം നേടിയവരും ആറ് പേർ ബിരുദാനന്തര ബിരുദം നേടിയവരുമാണ്.. അഞ്ച് പേർക്ക് ബി. ടെക് യോഗ്യതയും ഒരാൾക്ക് ബി.എഡ് യോഗ്യതയും രണ്ട് പേർക്ക് എം.ബി.എ യോഗ്യതയും ഉണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍