തിരൂർ :
തിരൂർ ആലത്തിയൂരിൽ 3 വർഷം മുൻപ് നടന്ന ലൈംഗിക പീഡന കേസിൽ ഉൾപ്പെട്ട പ്രതി ജാമ്യത്തിലിറങ്ങി തമിഴ്നാട്ടിലേക്ക് കടന്നു കളയുകയായിരുന്നു. തമിഴ്നാട് നാഗപട്ടണം സ്വദേശിയായ ശ്രീബൻ കുമാർ എന്ന് വിളിക്കുന്ന സ്റ്റീഫൻ വയസ്സ് 26 , എന്നയാളെയാണ് പോലീസ് പിടികൂടിയത്. ഇയാൾ തമിഴ്നാട്ടിലെ നാഗപട്ടണത്തിനടുത്തുള്ള പുറവച്ചേരി എന്ന ഗ്രാമത്തിൽ ഒളിച്ച് താമസിക്കുകയായിരുന്നു. തിരൂർ ഡിവൈഎസ്പി എ ജെ ജോൺസൺ , തിരൂർ പോലീസ് സ്റ്റേഷൻ SHO വിഷ്ണു എന്നിവർക്ക് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പോലീസ് ഉദ്യോഗസ്ഥരായ അനീഷ് വി പി, മനോജ് KP , എന്നിവർ ചേർന്ന് തമിഴ്നാട്ടിൽ വെച്ചാണ് ഇയാളെ പിടികൂടിയത്. തിരൂർ പോലീസ് സ്റ്റേഷൻ എസ്. ഐ . സുജിത്തിൻ്റെ നേത്വർത്വത്തിലായിരുന്നു അന്വേഷണം. ഇയാളെ തിരൂർ കോടതിയിൽ ഹാജരാക്കുകയും കോടതി റിമാൻഡ് ചെയ്യുകയും ചെയ്തിട്ടുള്ളതാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍