ലീഗ് സെക്രട്ടറി പിണറായി വിജയനെ അധിക്ഷേപിച്ചതിൽ പ്രതിഷേധിച്ച്സി പി എം പ്രതിഷേധ പ്രകടനം നടത്തി

ponnani channel
By -
0
പൊന്നാനി..മുഖ്യമന്ത്രി പിണറായി വിജയനെ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി എം എ സലാം വ്യക്തി പരമായി അതിക്ഷേപിച്ച നടപടിക്കെതിരെ സിപിഎം പൊന്നാനി സൗത്ത് നഗരം ലോക്കൽ കമ്മറ്റികളുടെ 
നേതൃത്വത്തിൽ പൊന്നാനിയിൽ പ്രതിഷേധ പ്രകടനം നടന്നു.
ബസ്റ്റാന്റിൽ നിന്നും ആരംഭിച്ച് അങ്ങാടിയിൽ അവസാനിച്ചു. എരിയ സെന്റെർ അംഗം എം എ ഹമീദ് മുഖ്യ പ്രഭാഷണം നടത്തി. മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സംസ്കാരമില്ലാത്ത രീതിയിലാണ് നിരന്തരം പ്രസംഗിക്കുന്നതെന്നും ഇത്തരം രീതി തുടർന്നാൽ ശക്തമായ പ്രതിരോധം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
  കുഞ്ഞി മുഹമ്മദ് മാസ്റ്റർ. പ്രൊ.. ഇമ്പിച്ചിക്കോയ തങ്ങൾ. ശിവദാസ് ആറ്റുപുറം.. എന്നിവർ നേതൃത്വം നൽകി
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)