പൊന്നാനി
പത്ത് വർഷമായി പൊന്നാനി നഗരസഭയുടെ നേതൃത്വത്തിൽ നടപ്പാക്കിയ വികസന പദ്ധതികൾ ജനങ്ങൾക്കുമുന്നിൽ അവതരിപ്പിച്ചും തുടർഭരണത്തിന് ജനങ്ങളോട് അഭ്യർഥിച്ചും എൽഡിഎഫ് പൊന്നാനി മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വികസന മുന്നേറ്റ ജാഥ തുടങ്ങി. സിപിഐ എം പൊന്നാനി ഏരിയാ സെക്രട്ടറി സി പി മുഹമ്മദ്കുഞ്ഞി ക്യാപ്റ്റനും സിപിഐ മണ്ഡലം സെക്രട്ടറി കെ കെ ബാബു വൈസ്‌ക്യാപ്റ്റനും ഐഎൻഎൽ സംസ്ഥാന സെക്രട്ടറി ഒ ഒ ഷംസു മാനേജറുമാണ്. ബിയ്യം സെന്ററിൽ ആരംഭിച്ച ജാഥ സിപിഐ എം ജില്ലാ കമ്മിറ്റി അംഗം ടി സത്യൻ ഉദ്ഘാടനംചെയ്തു. എ കെ ജബ്ബാർ അധ്യക്ഷനായി. രജീഷ് ഊപ്പാല സ്വാഗതം പറഞ്ഞു. ചമ്രവട്ടം ജങ്ഷനിലെ സ്വീകരണത്തിന് ശേഷം ചന്തപ്പടിയിൽ സമാപിച്ചു.
സമാപന സമ്മേളനം ജില്ലാ കമ്മിറ്റി അംഗം അഡ്വ. ഇ സിന്ധു ഉദ്ഘാടനംചെയ്തു. എം എ ഹമീദ്, പി വി ലത്തീഫ്, പി ഇന്ദിര എന്നിവർ സംസാരിച്ചു. എവറസ്റ്റ് ലത്തീഫ് അധ്യക്ഷനായി. അഡ്വ. എം കെ സുരേഷ് ബാബു സംസാരിച്ചു. ബുധൻ പകല്‍ മൂന്നിന് കൊല്ലൻപടിയിൽ ആരംഭിക്കുന്ന കാൽനട ജാഥ പൊന്നാനി ബസ് സ്റ്റാൻഡിൽ സമാപിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍