പൊന്നാനി ഉപജില്ലാ അറബിക് കലോത്സവംരാജാക്കന്മാർ ഐ.എസ്.എസ് തന്നെ...

ponnani channel
By -
0
പൊന്നാനി : വെളിയംകോട് ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന പൊന്നാനി ഉപജില്ലാ കലോത്സവത്തിലെ അറബിക് കലാമേളയിൽ തുടർച്ചയായി ഓവറോൾ 
ചാമ്പ്യന്മാരായി പൊന്നാനി ഐ.എസ്.എസ് ഹയർ സെക്കണ്ടറി സ്കൂൾ...

203 പോയിന്റ് നേടികൊണ്ടാണ് ഇത്തവണയും സബ്ജില്ലാ രാജാക്കന്മാരായി ഐ.എസ്.എസ് മാറിയത്. കാലങ്ങളായി അറബി കലാമേളയിലെ പൊന്നാനിയിലെ ചാമ്പ്യൻ സ്കൂളായി തുടരുന്നതും ഐ.എസ്.എസ്സാണ്...

എൽ.പി വിഭാഗത്തിൽ പങ്കെടുത്ത 9 ഇനങ്ങളിലും എ ഗ്രേഡ് നേടി 45 പോയിന്റ് കരസ്ഥമാക്കി ഓവറോൾ ഒന്നാം സ്ഥാനം ലഭിച്ചു...

ഹൈസ്കൂൾ വിഭാഗത്തിൽ പങ്കെടുത്ത 19 ഇനങ്ങളിൽ 19ലും എ ഗ്രേഡ് കരസ്ഥമാക്കി
95 പോയിന്റ് നേടികൊണ്ട് കഴിഞ്ഞ അധ്യയന വർഷം നഷ്ടപ്പെട്ട ഓവറോൾ ഒന്നാം സ്ഥാനം തിരിച്ചെടുത്തു...

യു.പി വിഭാഗത്തിൽ പങ്കെടുത്ത 13 ഇനങ്ങളിൽ 12 ഇനത്തിൽ എ ഗ്രേഡും
ഒരു ഇനത്തിൽ ബി ഗ്രേഡും നേടി 63 പോയിന്റ് നേടികൊണ്ട് ഓവറോൾ 
രണ്ടാം സ്ഥാനക്കാരായി മാറി...

അറബിക് കലാമേളയിൽ പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികളെയും വിജയം കരസ്ഥമാക്കിയ പ്രതിഭകളെയും അനുമോദിച്ചു...

ഐ.എസ്.എസ് ജനറൽ സെക്രട്ടറി എം. മുഹമ്മദ്‌ മാസ്റ്റർ, 2025-26 അധ്യയന വർഷത്തിലെ പി.ടി.എ പ്രസിഡന്റ്‌ ഫിറോസ്, പ്രിൻസിപ്പാൾ പി.കെ അബ്ദുൽ അസീസ്, അക്കാഡമിക് കോർഡിനേറ്റർ പി.വി അബ്ദുൽ ഖാദർ, ഹെഡ്മിസ്ട്രസ്സ് പി. ഗീത, ഹൈസ്കൂൾ വിഭാഗം അക്കാഡമിക് കൺവീനർ കെ.എച്ച് ഫൈസൽ, യു.പി വിഭാഗം അക്കാഡമിക് കൺവീനർ കെ.ബി ഉബൈദ, എൽ.പി വിഭാഗം അക്കാഡമിക് കൺവീനർ റാബിയ സൈനുദ്ധീൻ, അറബിക് കലാമേളയുടെ കൺവീനർ യു.കെ ശഫായത്ത്, എൽ.പി, യു.പി, ഹൈസ്കൂൾ വിഭാഗങ്ങളുടെ അറബിക് കലാമേളയുടെ കൺവീനർമാർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു...


Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)