തിരൂർ:ആധുനിക ഇന്ത്യയുടെ ശില്പിയും ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയുമായ ജവഹർലാൽ നെഹ്റുവിൻ്റെ സ്മരണാർത്ഥം തിരുവനന്തപുരം കേന്ദ്രമായി കഴിഞ്ഞ 11 വർഷമായി പ്രവർത്തിച്ചു വരുന്ന ജവഹർലാൽ നെഹ്റു കൾച്ചറൽ സൊസൈറ്റി
നെഹ്റുവിൻ്റെ ജന്മദിനത്തോടനുബന്ധിച്ച് സംസ്ഥാനത്തെ
മികച്ച വനിത ജനപ്രതിനിധിക്ക് നൽകുന്ന ജവഹർ പുരസ്ക്കാരത്തിന്
തിരൂർ നഗരസഭ കൗൺസിലർ
ഐ പി സാജിറ
അർഹമായി
കഴിഞ്ഞ 10 വർഷം
കക്ഷി രാഷ്ട്രിയത്തിനധിതമായി ജനപ്രതിനിധി എന്ന നിലയിൽ നടത്തിയ
ജനകീയ ഇടപെടലുകൾ
മുൻനിർത്തിയാണ് പുരസ്കാരം നൽകുന്നതെന്ന് ജൂറി കമ്മിറ്റി അറിയിച്ചു.
കഴിഞ്ഞ 5 വർഷം തനിച്ച് സ്വതന്ത്രയായി മത്സരിച്ചാണ്
ഐ പി സജിറ വിജയിച്ചിരുന്നത്.
നെഹ്റുവിൻ്റെ ജന്മദിനമായ നവംബർ 14ന് രാവിലെ 10 മണിക്ക് എറണാകുളത്ത്
വെച്ച് നടക്കുന്ന ചടങ്ങിൽ വെച്ച് ഹൈബി ഈഡൻ എം പി പുരസ്കാരം സമ്മാനിക്കും.
എംഎൽഎമാർ, മറ്റു ജനപ്രതിനിധികൾ
സാംസ്കാരിക നായകർ ചടങ്ങിൽ
പങ്കെടുക്കും

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍