നിയമസംരക്ഷണ സംവിധാനത്തിന്റെ പ്രവർത്തനങ്ങൾ നേരിട്ട് കാണാനായി ആലത്തിയൂരിലെ IQRAH WALDORF സ്കൂളിലെ തിരൂർ പോലീസ് സ്റ്റേഷൻ സന്ദർശിച്ചു. പോലീസ് സ്റ്റേഷൻ സന്ദർശിച്ചത് കുട്ടികൾക്ക് വേറിട്ട അനുഭവപാഠമായി, വിദ്യാർത്ഥികളിൽ കൗതുകവും ആവേശവും നിറച്ചു.
ചൈൽഡ് ഫ്രണ്ട്ലി പോലീസ് സ്റ്റേഷനായി പ്രശസ്തമായ തിരൂർ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ സ്റ്റേഷനിലെത്തിയ കുട്ടികളെ സ്നേഹപൂർവ്വം സ്വീകരിച്ചു. പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ വിഷ്ണു വിദ്യാർത്ഥികളെ സ്വീകരിച്ചു.
പോലീസിന്റെ ദൈനംദിന പ്രവർത്തനങ്ങളെക്കുറിച്ചും സ്ത്രീകളെയും കുട്ടികളെയും എതിരെയുള്ള അതിക്രമങ്ങൾ സംബന്ധിച്ച് പോലീസ് സ്വീകരിക്കുന്ന നടപടികളെക്കുറിച്ചും പോലീസ് ഉപയോഗിക്കുന്ന ആയുധങ്ങൾ , സുരക്ഷാ സംവിധാനങ്ങൾ എന്നിവയെ കുറിച്ചും തിരൂർ പോലീസ് സ്റ്റേഷൻ ജനമൈത്രീ കോഡിനേറ്ററായ സബ് ഇൻസ്പെക്ടർ നസീർ തിരൂർക്കാട് ക്ലാസ്സെടുത്തു..
കുട്ടികൾ ആകാംക്ഷയോടെയും കൗതുകത്തോടെയും പോലീസ് സ്റ്റേഷനിലെ വിവിധ ഭാഗങ്ങൾ സന്ദർശിച്ചത്. കൂടാതെ സബ് ജെയിലിൻ്റെ പ്രവർത്തനങ്ങളെപ്പറ്റിയും വിദ്യാർത്ഥികൾക്ക് വിശദീകരിച്ച് കൊടുത്തു.
പാട്ട് പാടിയും ചിരിയിലും നിറഞ്ഞ സന്തോഷ നിമിഷങ്ങൾ പോലീസ് ഉദ്യോഗസ്ഥരോടൊപ്പം പങ്കുവെച്ചാണ് കുട്ടികൾ മടങ്ങിയത്.
പോലീസ് ഉദ്യോഗസ്ഥരായ ബിജോ വർഗ്ഗീസ് , അഫ്‌സൽ എം പി, അധ്യാപകരായ മെർലിൻ, പർ വിൻ, സൗമ്യ, ശൈലജ, കമറു, സുപ്രിയ എന്നിവരും നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍