വെളിയങ്കോട് പ്രദേശത്തെ ഗുണ്ടാ അക്രമ സംഘത്തിലെ പ്രധാനികളായ വെളിയങ്കോട് കിഴക്കേതിൽ ഷമീർ 36 വയസ്സ് എന്ന ബെല്ലാരി ഷമീറും കൂട്ടാളിയും സുഹൃത്തുമായ തണ്ടാം കോളിൽ നൗഷാദ് 35 വയസ്സ് എന്ന കൊച്ചറായി നൗഷാദും കാപ്പ വകുപ്പ് പ്രകാരം അറസ്റ്റിൽ ആയി.വെളിയങ്കോട് കൊട്ടേഷൻ ആക്രമണ കേസിൽ 2 മാസം മുമ്പ് അറസ്റ്റിൽ ആയി ജയിൽ കഴിഞ്ഞ് വരവെയാണ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്ത് വിയ്യൂർ സെൻട്രൽ ജയിലിലേക്ക് റിമാൻഡ് ചെയ്തത്..മലപ്പുറം ജില്ലാ പോലീസ് മേധാവി R വിശ്വനാഥ് ഐപിഎസിൻ്റെ റിപ്പോർട്ടിന്മേൽ മലപ്പുറം ജില്ലാ കലക്ടർ ആണ് ഉത്തരവിറക്കിയത്. തദ്ദേശ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പ്രദേശത്ത് ക്രമസമാധാന പാലനം ഉറപ്പ് വരുത്തി പൊതു ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് സഹായകരമാകും വിധത്തിൽ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട തുടരെ അക്രമങ്ങൾ നടത്തുന്ന മറ്റ് പ്രതികൾക്കെതിരെയും കർശന നടപടികൾ സ്വീകരിക്കും എന്ന് പൊന്നാനി പോലീസ് ഇൻസ്പെക്ടർ അഷറഫ് എസ് അറിയിച്ചു.വെളിയങ്കോട് മേഖലയിലെ ഗുണ്ടാ ,ലഹരി മാഫിയയിലെ പ്രധാനികളാണ് ഷമീറും നൗഷാദും. കൊട്ടേഷൻ അക്രമത്തെ തുടർന്ന് മാസങ്ങൾക്ക് മുമ്പ് നൗഷാദിനെ അയിരൂർ കനോലി കനാലിൻ്റെ തീരത്ത് വെച്ചും പൊലീസിനെ കണ്ട് കനാലിൽ ചാടിയ ഷമീറിനെ ചെർപ്പുളശ്ശേരിയിലെ ഒളി സങ്കേതത്തിൽ വെച്ചും പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.ജാമ്യം ലഭിക്കാത്തതിനെ തുടർന്ന് ഇരുവരും ജയിലിൽ കഴിയുന്നതിനിടെ ആണ് കാപ്പ ഉത്തരവ് എത്തിയത്.. ഇവർക്കെതിരെ മലപ്പുറം ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ അക്രമ ,ലഹരി വിൽപന കേസുകൾ ഉണ്ട്.
3/related/default

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍