ബീവറേജ് അടച്ച് പൂട്ടിയതോടെ പൊന്നാനിയിൽ അനതികൃത മദ്യ വിൽപന,

ponnani channel
By -
0
പൊന്നാനി നെയ്തല്ലൂരിൽ വിദേശ മദ്യത്തിൻ്റെ വൻ ശേഖരം പിടികൂടി.പൊന്നാനി ബീവറേജ് അടച്ച് പൂട്ടിയതോടെ ആവശ്യക്കാർക്ക് എത്തിച്ച് നൽകുന്നതിനായി സൂക്ഷിച്ച 18 കുപ്പി വിദേശ മദ്യമാണ് നെയ്തല്ലൂർ മണപ്പറമ്പിൽ സുദേഷിൻ്റെ വീട്ടിൽ നിന്നും പൊന്നാനി പോലിസ് പിടികൂടിയത്..തദ്ദേശ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് അനധികൃതമായി മദ്യ കച്ചവടം നടത്തുന്നവരെ കേന്ദ്രീകരിച്ച് ഒരു മാസമായി പോലീസ് നിരീക്ഷണം നടത്തി വരവേ ഒരാഴ്ച മുമ്പ് പ്രതി സുധേഷിനേ പോലിസ് പരിശോധിച്ചെങ്കിലും ഒളിച്ച് വെച്ച മദ്യം കണ്ടെത്താൻ സാധിച്ചിരുന്നില്ല.തുടർന്ന് തുടർച്ചയായ ദിവസങ്ങളിലെ നിരീക്ഷണത്തിന് ഒടുവിൽ വീട്ടിൽ അനധികൃതമായി സൂക്ഷിച്ച നിലയിൽ 9 ലിറ്ററോളം വരുന്ന 18 കുപ്പി മദ്യം പിടിച്ചെടുക്കുകയായിരുന്നു.പ്രതി സുധേഷ് പൊലീസിനെ വെട്ടിച്ച് പിൻ വശത്ത് കൂടി ഓടി രക്ഷപ്പെടാൻ ശ്രമിച്ചതിൽ പോലീസ് ഒരു കിലോമീറ്ററോളം ദൂരം ഓടിച്ചിട്ട് പ്രതിയെ ബലം പ്രയോഗിച്ച് പിടികൂടുകയായിരുന്നു.പൊന്നാനി പോലീസ് ഇൻസ്പെക്ടർ അഷറഫ് എസ് ൻ്റെ നേതൃത്വത്തിൽ എസ്ഐ മാരായ വിനോദ് ടിഎം, ഷിജിമോൻ,സീനിയർ സിവിൽ പൊലീസ് ഓഫീസർ മാരായ നാസർ,പ്രശാന്ത് കുമാർ എസ് സുധീഷ് , സിവിൽ പൊലീസ് ഓഫീസർ മാരായ സൗമ്യ ,സുമേഷ് എന്നിവർ അടങ്ങുന്ന സംഘമാണ് മദ്യവും പ്രതിയെയും പിടികൂടിയത്.തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കൂടുതൽ സ്ഥലങ്ങളിൽ വ്യാപക പരിശോധനകൾ നടത്തി കൂടുതൽ പേരെ വരും ദിവസങ്ങളിൽ പിടികൂടുമെന്ന് പൊന്നാനി ഇൻസ്പെക്ടർ അറിയിച്ചു.പ്രതിയെ പൊന്നാനി കോടതിയിൽ ഹാജരാകും
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)