പൊന്നാനി–കുറ്റിപ്പുറം ഹൈവേയിലെ അയിങ്കലം മേഖലയിൽ ഇന്ന് പുലർച്ചെ 5.30ഓടെ ശബരിമല തീർത്ഥാടകരെ കൊണ്ടുപോയ കർണാടക രജിസ്ട്രേഷൻ ട്രാവലർ ലോറിയുടെ പിറകിലിടിച്ച് അപകടത്തിൽപ്പെട്ടു.
അപകടത്തിൽ ഒരാൾ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ നാട്ടുകാരും വഴി പോയ യാത്രക്കാരും ചേർന്ന് പൊന്നാനി താലൂക്ക് ആശുപത്രിയിലും കുറ്റിപ്പുറം ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഗുരുതരരായ ചിലരെ തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.
മരണപ്പെട്ടയാളുടെ മൃതദേഹം പൊന്നാനി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
---

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍