പൊന്നാനി ആണ്ട് നേർച്ചക്ക് നാളെ തുടക്കം

ponnani channel
By -
0
പൊന്നാനി : വിശ്വപ്രസിദ്ധ പണ്ഡിതനും സൂഫീവര്യനും ദക്ഷിണേന്ത്യയിലെ ചരിത്ര പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ പൊന്നാനി വലിയ ജുമുഅത്ത് പള്ളിയുടെ സ്ഥാപകനുമായ അശ്ശൈഖ് സൈനുദ്ദീൻ മഖ്ദൂം കബീർ അൽ മഅ്ബരിയുടെ 519 -ാം ആണ്ട് നേർച്ചക്ക് ഇന്ന് തുടക്കമാകും.
ഇന്ത്യയിലെ വൈജ്ഞാനിക - നവോത്ഥാന മുന്നേറ്റങ്ങൾക്ക് നേതൃരംഗത്ത് നിന്ന് ഉജ്ജ്വലമായ പങ്കു വഹിച്ച ധൈഷണിക പ്രതിഭയായിരുന്നു ശൈഖ് സൈനുദ്ദീൻ മഖ്ദൂം ഒന്നാമൻ.
അദ്ദേഹം സ്ഥാപിച്ച പൊന്നാനി വലിയ ജുമുഅത്ത് പള്ളിയിൽ നിന്ന് മാതൃക സ്വീകരിച്ചാണ് കേരളത്തിലുടനീളം ഇസ്‌ലാമിക ജ്ഞാന മുന്നേറ്റങ്ങൾ ഉണ്ടായത്.
ഇന്ന് ആരംഭിക്കുന്ന ആണ്ട് നേർച്ചയിൽ സമൂഹസിയാറത്ത്, അനുസ്മരണ സമ്മേളനം, വഅള് , മൗലിദ് ജൽസ , ഖത്മുൽ ഖുർആൻ ഹൽഖ, ദിക്ർ ദുആ സമ്മേളനം, അന്നദാനം തുടങ്ങിയ പ്രോഗ്രാമുകൾ നടക്കും.
ഇന്ന് രാത്രി 8.30 ന് സമൂഹ സിയാറത്തിന് സയ്യിദ് ഹബീബ് തുറാബ് തങ്ങൾ തലപ്പാറ നേതൃത്വം നൽകും. തുടർന്ന് അനുസ്മരണ സമ്മേളനം പൊന്നാനി മഖ്ദൂം എം.പി മുത്തുക്കോയ തങ്ങളുടെ അധ്യക്ഷതയിൽ കോഴിക്കോട് വലിയ ഖാളി സയ്യിദ് നാസർ അബ്ദുൽ ഹയ്യ് ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. അബൂബക്കർ ഹുദവി മുണ്ടംപറമ്പ് മുഖ്യപ്രഭാഷണം നിർവ്വഹിക്കും.
നാളെയും മറ്റന്നാളും  നടക്കുന്ന മതപ്രഭാഷണത്തിന് ഏലംകുളം അബ്ദുറശീദ് സഖാഫിയും കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമിയും നേതൃത്വം നൽകും.
ബുധനാഴ്ച രാത്രി മൗലിദ് ജൽസക്ക് റഈസുൽ ഉലമ ഇ. സുലൈമാൻ ഉസ്താദ് ഒതുക്കുങ്ങൽ നേതൃത്വം നൽകും.
വ്യാഴാഴ്ച രാവിലെ 8 മണിക്ക് ഖത്മുൽ ഖുർആൻ മജ്ലിസ് നടക്കും. അറക്കൽ ബീരാൻകുട്ടി മുസ്‌ലിയാർ പ്രാർത്ഥന നടത്തും.
തുടർന്ന് അന്നദാനം നടക്കും.
രാത്രി 8.30 ന് നടക്കുന്ന സമാപന ആത്മീയ സമ്മേളനത്തിന് ബദ്റുസ്സാദാത്ത് സയ്യിദ് ഇബ്റാഹീമുൽ ഖലീൽ ബുഖാരി തങ്ങൾ നേതൃത്വം നൽകും. മുഹമ്മദ് അബ്ദുൽ വാസിഅ് ബാഖവി മുഖ്യപ്രഭാഷണം നടത്തും.
സ്ത്രീകൾക്ക് പ്രോഗ്രാം വീക്ഷിക്കുന്നതിന് പ്രത്യേക സൗകര്യവും ഒരുക്കിയിട്ടുണ്ടെന്ന് സംഘാടക സമിതി അറിയിച്ചു.
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)