തിരൂർ :
ഏഴൂർ
തിരൂർ ജിഎച്ച്എസ്എസ് സ്കൂളിലെ
2023-25 ബാച്ചിൻ്റെ പാസിംഗ് ഔട്ട് പരേഡ് ഏഴൂർ ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഗ്രൗണ്ടിൽ വെച്ച് നടന്നു. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പാസിംഗ് ഔട്ട്
ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ തിരൂർ
സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് നസീർ തിരൂർക്കാട് പാസിംഗ് ഔട്ട് പരേഡിന് സല്യൂട്ട് സ്വീകരിച്ചു. പി ടി എ പ്രസിഡണ്ട് മനാഫ് പൂന്തല, വാർഡ് കൗൺസിലർ കെ കെ റിയാസ്, പ്രിൻസിപ്പൽ കുഞ്ഞവറാൻ കുട്ടി ടി കെ, ഹെഡ്മിസ്ട്രസ് ഹേമജ കാവുങ്ങൽ, എം പി ടി എ പ്രസിഡന്റ് റസിയ ഷാഫി, സ്റ്റാഫ് സെക്രട്ടറി രജനി എം,
ഹസ്സൻ മാസ്റ്റർ,
വുമൺ ഡ്രിൽ ഇൻസ്പെക്ടർ തിരൂർ പോലീസ് സ്റ്റേഷനിലെ ഹൈമാവതി, ശ്രീകാന്ത് സാർ,സ്നേഹ ടീച്ചർ സരസ്വതി ടീച്ചർ എന്നിവർ സന്നിഹിതരായിരുന്നു.
സ്കൂൾ എസ്പിസി സിപി ഒ പ്രസാദ് മാസ്റ്റർ,എ സി.പി.ഒ ഡോക്ടർ വിദ്യ എന്നിവർ പരേഡിന് നേതൃത്വം നൽകി.
കമാൻഡർ ആയി അഭിനന്ദ് പി യും സെക്കൻഡ് ഇന്‍ കമാൻഡറായി അഞ്ജന പി യും പരേഡ് നയിച്ചു.
2024-25 വർഷത്തിൽ എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയ എസ്പിസി കേഡറ്റുകൾക്ക് ചടങ്ങിൽ ഉപഹാരം നൽകി. ചടങ്ങിന് പിടിഎ എം പി ടി എ ഭാരവാഹികൾ spc അഡ്വൈസറി കമ്മിറ്റി മെമ്പേഴ്സ് എന്നിവർ സാക്ഷ്യം വഹിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍