തിരൂർ: സിവിൽ സ്റ്റേഷന് പിന്നിലെ പഴയ പാർക്കിംഗ് ഷെഡ്ഡിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരൂർ പോലീസ് ലൈൻ സമീപം താമസിക്കുന്ന രാജേഷിന്റേതാണെന്ന് പോലീസ് സ്ഥിരീകരിച്ചു.
സംഭവസ്ഥലത്ത് നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. വിവരം ലഭിച്ചതിനെ തുടർന്ന് തിരൂർ പോലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.
തുടർന്ന് തിരൂർ സബ് കളക്ടർ, മുൻസിപ്പൽ ചെയർമാൻ, ഡിവൈഎസ്പി എന്നിവരുടെ നേതൃത്വത്തിൽ സ്ഥലത്ത് പരിശോധന നടത്തി. ഫോറൻസിക് വിദഗ്ധർ, വിരലടയാള വിദഗ്ധർ, ഡോഗ് സ്‌ക്വാഡ്, ടി.ഡി.ആർ.എഫ്. വളണ്ടിയർമാർ എന്നിവരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.
ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം കൂടുതൽ ശാസ്ത്രീയ പരിശോധനകൾക്കായി മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
മരണത്തിന് പിന്നിലെ സാഹചര്യങ്ങളും കാരണവും കണ്ടെത്തുന്നതിനായി തിരൂർ പോലീസ് വിശദമായ അന്വേഷണം തുടരുകയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍