തിരൂർ മാർക്കറ്റിൽ നിന്നും നിരോധിത പുകയില ഉൽപനങ്ങൾ പിടികൂടി തിരൂർ പോലീസ്.

ponnani channel
By -
0
തിരൂർ മാർക്കറ്റിൽ നിന്നും നിരോധിത പുകയില ഉൽപനങ്ങൾ പിടികൂടി തിരൂർ പോലീസ്.

തിരൂർ മാർക്കറ്റിൽ നിന്നും നിരോധിത പുകയില ഉൽപ്പന്നങ്ങൾ തിരൂർ പോലീസ്പിടികൂടുയുണ്ടായി. വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് വിൽപ്പന നടത്തുന്നുണ്ട് എന്ന് ഓപ്പറേഷൻ തൂഫാൻ പദ്ധതി പ്രകാരം രഹസ്യ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് തിരൂർ പോലീസ്നിരോധിത ലഹരി വസ്തുക്കൾ പിടികൂടിയത്. സുമാർ 10,000ത്തിലധികം രൂപ വിലവരുന്ന ലഹരി വസ്തുവായ പുകയില ഉത്പന്നങ്ങളാണ് നിറമരുതൂർ കാളാട് പള്ളിപ്പടി സ്വദേശിയായ തറമ്മൽ സൈഫുദീൻ ( 38 ) എന്നയാളിൽ നിന്നും പിടികൂടിയത്. Si ശ്രീഹരി, CPO മാരായ ഉണ്ണിക്കുട്ടൻ ജൗഹർ എന്നിവർ അടങ്ങിയ സംഘമാണ് ലഹരി വസ്തുക്കൾ പിടികൂടിയത്. ലഹരി വിൽപ്പനക്കെതിരെ തുടർന്നും ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് തിരൂർ പോലീസ് അറിയിച്ചു.
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)