മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് സഖാവ് ഇ. കേശവന്റെ അനുസ്മരണ ദിനം പൊന്നാനി ഏരിയയിൽ വിപുലമായി ആചരിച്ചു.

ponnani channel
By -
0
ദീർഘകാലം സി.പി.ഐ.എം പൊന്നാനി താലൂക്ക് സെക്രട്ടറിയായും ഏരിയ സെക്രട്ടറി, ജില്ലാ കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിരുന്ന മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് സഖാവ് ഇ. കേശവന്റെ അനുസ്മരണ ദിനം പൊന്നാനി ഏരിയയിൽ വിപുലമായി ആചരിച്ചു.
ദിനാചരണത്തിന്റെ ഭാഗമായി ഏരിയയിലെ നൂറിലേറെ കേന്ദ്രങ്ങളിൽ സി.പി.ഐ.എം ബ്രാഞ്ചുകളുടെ നേതൃത്വത്തിൽ പാർട്ടി പതാക ഉയർത്തലും പ്രഭാതഭേരികളും സംഘടിപ്പിച്ചു. സി.പി.ഐ.എം ഏരിയ കമ്മിറ്റി ഓഫീസായ ഇമ്പിച്ചിബാവ മന്ദിരത്തിൽ നടന്ന ചടങ്ങിൽ സഖാവ് എം. നാരായണൻ പാർട്ടി പതാക ഉയർത്തുകയും അനുസ്മരണ പ്രഭാഷണം നടത്തുകയും ചെയ്തു.
ഏരിയ സെക്രട്ടറി സി.പി. മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ച അനുസ്മരണ യോഗത്തിൽ എം.എ. ഹമീദ്, കെ ഗോപിദാസ്,രജീഷ് ഊപ്പാല, കെ. ദിവാകരൻ, കുഞ്ഞിമുഹമ്മദ് മാസ്റ്റർ എന്നിവർ സംസാരിച്ചു. പി. ഇന്ദിര സ്വാഗതവും എം.കെ. സുരേഷ് ബാബു നന്ദിയും പറഞ്ഞു.
അനുസ്മരണ ദിനാചരണത്തിന്റെ ഭാഗമായി സെപ്റ്റംബർ 16 ബുധനാഴ്ച പൊന്നാനി മാസ് ഓഡിറ്റോറിയത്തിൽ വച്ച് കമ്മ്യൂണിസ്റ്റ് കേഡർ ക്യാമ്പ് സംഘടിപ്പിക്കും. ക്യാമ്പ് സി.പി.ഐ.എം ജില്ലാ സെക്രട്ടറി വി.പി. അനിൽ ഉദ്ഘാടനം ചെയ്യും.
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)