വാർഷികാഘോഷം

ponnani channel
By -
0

പൊന്നാനി:ആനപ്പടി പുതുപൊന്നാനി എ.എൽ.പി സ്കൂൾ 53-)o വാർഷികാഘോഷം 'തഹ് വാർ' ആഘോഷപൂർവം നടന്നു.സബ്ജില്ലാ കായികമേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ സ്കൂളിനും കുട്ടികൾക്കുമുള്ള, ഗ്ലോബൽ KMCC ഏർപ്പെടുത്തിയ അവാർഡുകളും വിതരണം ചെയ്തു.പി ടി എ പ്രസിഡണ്ട് കെ വി എം കഫീൽ അധ്യക്ഷത വഹിച്ച ചടങ്ങ് മുനിസിപ്പൽ ചെയർമാൻ ശ്രീ ശിവദാസ് ആറ്റുപുറത്ത് ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ പ്രധാനാധ്യാപികയായ കെ ജെ ജെയ്സി സ്വാഗതം പറഞ്ഞു.മിമിക്രി ആർടിസ്റ്റ് അഷ്റഫ് കലാഭവൻ്റെ കലാവിരുന്നും ഉണ്ടായിരുന്നു.കരീം മാസ്റ്റർ,ബിജി ടീച്ചർ, പി ടി എ അംഗങ്ങളായ മൊയ്തീൻ കോയ,അഹമ്മദ് കോയ,ആത്തിക,സബൂറ എന്നിവർ ആശംസ നേർന്നു.ഗ്ലോബൽ KMCC നേതാക്കളായ സയ്യിദ് ഹാജി,സി കെ മുഹമ്മദ് ഹാജി,ഹസൻ ബാവ ഹാജി, കുഞ്ഞുമുഹമ്മദ് കടവനാട്,മുഹ്സിൻ മഖ്ദൂമി,കെ എം അബ്ദുൾ റഹ്മാൻ,കെ കെ ഹംസ,ഷിഹാബ് സിനാൻ എന്നിവർ അവാർഡ് വിതരണം ചെയ്തു.സ്റ്റാഫ് സെക്രട്ടറി ജിൻസി ടീച്ചർ നന്ദി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)