പൈപ്പ് ലൈൻ അപകടം മുസ്‌ലിം യൂത്ത് ലീഗ് പ്രതിഷേധത്തിൽ അറസ്റ്റ്

ponnani channel
By -
0

പൊന്നാനി നഗരസഭ പരിധിയിലെ വിവിധ റോഡുകൾ പൈപ്പ് ലൈൻ സ്ഥാപിക്കാൻ വേണ്ടി റോഡ് പൊട്ടിക്കുകയും പൊതുജനങ്ങൾക്കും യാത്രക്കാർക്കും ബുദ്ധിമുട്ടാകുന്ന രീതിയിൽ റോഡ് റീ ടാറിങ് നടത്തതിൽ മുസ്‌ലിം യൂത്ത് ലീഗ് പൊന്നാനി മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ PWD എക്സിക്യൂട്ടീവ് എഞ്ചിനിയറെ ഉപരോധിച്ചു.

പൈപ്പ് ലൈൻ ഇട്ടതിനു ശേഷം നിരവധി വാഹനങ്ങൾ കുഴിയിൽ വീണു അപകടം സംഭവിക്കുന്നത് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തിട്ടും അധികാരികളുടെ ഭാഗത്തു നിന്നും യാതൊരു വിധ നടപടികൾ ഉണ്ടായില്ല.വിവിധ അതോറിറ്റികളെ യൂത്ത് ലീഗ് ഇതുമായി ബന്ധപ്പെട്ടിരുന്നു.ഉത്തരവാദിത്തപെട്ടവരിൽ നിന്നും ശാശ്വതമായ പരിഹാരം കാണാനുള്ള ശ്രമം ഇല്ലാത്തതിൽ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് പൊന്നാനി മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ PWD ഉദ്യോഗസ്ഥരെ നേരിൽകണ്ട് വിഷയം അവതരിപ്പിക്കുമ്പോൾ ഉദ്യോഗസ്ഥരുടെ നിരുത്തരവാദിത്തപരമായ പെരുമാറ്റത്തിൽ യൂത്ത് ലീഗ് നേതാക്കൾ പ്രതിഷേധം രേഖപ്പെടുത്തിയതിനെ തുടർന്ന് പോലീസെത്തി അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.മുസ്‌ലിം യൂത്ത് ലീഗ് പൊന്നാനി മുനിസിപ്പൽ പ്രസിഡന്റ്‌ എൻ. ഫസലുറഹ്മാൻ 
പ്രതിപക്ഷ നേതാവ് ഫർഹാൻ ബിയ്യം, മുനിസിപ്പൽ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ഇല്യാസ് മൂസ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്.മുസ്‌ലിം യൂത്ത് ലീഗ് പൊന്നാനി മുനിസിപ്പൽ ട്രെഷറർ ഫാറൂഖ് പുതുപൊന്നാനി, വൈസ് പ്രസിഡന്റ് നിസാർ പി പി,ജോയിന്റ് സെക്രട്ടറി അൻസാർ പുഴമ്പ്രം,msf മുനിസിപ്പൽ പ്രസിഡന്റ്‌ അസ്‌ലം,ഇബ്രാഹിം മരക്കടവ്,ബദറു എന്നിവർ നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)