മണ്‍സൂണ്‍ കാല രക്ഷാപ്രവര്‍ത്തനം: പൊന്നാനിയില്‍ കണ്‍ട്രോള്‍ റൂം ആരംഭിക്കും

ponnani channel
By -
0
മലപ്പുറം ജില്ലയിലെ മണ്‍സൂണ്‍കാല രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി മെയ് 15 മുതല്‍ പൊന്നാനി ഫിഷറീസ് സ്റ്റേഷനില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിക്കും. മത്സ്യബന്ധനത്തിനിടെ അപകടങ്ങള്‍ സംഭവിക്കുന്ന പക്ഷം, അപകടങ്ങള്‍ സംബന്ധിച്ച പൂര്‍ണ്ണ വിവരങ്ങള്‍, അപകടത്തില്‍പ്പെട്ട യാനങ്ങളുടെ വിവരങ്ങള്‍, തൊഴിലാളികളുടെ വിവരങ്ങള്‍ എന്നിവ യഥാസമയം ഫിഷറീസ് കണ്‍ട്രോള്‍ റൂമില്‍ അറിയിക്കേണ്ടതാണെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. മത്സ്യബന്ധനത്തിന് പോകുന്ന ബോട്ടുകളിലെയും തോണികളിലെയും തൊഴിലാളികളുടെ പൂര്‍ണ്ണ വിവരങ്ങള്‍ ഉടമസ്ഥര്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കണം. വിവരങ്ങള്‍ ആവശ്യപ്പെടുന്ന പക്ഷം ഫിഷറീസ് കണ്‍ട്രോള്‍ റൂമില്‍ ബോധ്യപ്പെടുത്തണം. അപകടങ്ങള്‍ ഒഴിവാക്കാന്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം. കാലാവസ്ഥ മുന്നറിയിപ്പുകള്‍ അനുസരിക്കുകയും കടല്‍ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുകയും ചെയ്യേണ്ടതാണെന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ബന്ധപ്പെടേണ്ട ഫോണ്‍ നമ്പറുകള്‍: ഫിഷറീസ് സ്റ്റേഷന്‍ പൊന്നാനി -0494-2667428
ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ് -0494-2666428.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)