പെരുമ്പടപ്പ് സ്റ്റേഷന്‍ പരിധിയിൽ മാറഞ്ചേരി,പഴഞ്ഞി, എരമംഗലം, വെളിയങ്കോട് മേഖലകളില്‍ ആളില്ലാത്ത വീടുകള്‍ കേന്ദ്രീകരിച്ചും അമ്പലങ്ങള്‍ കേന്ദ്രീകരിച്ചും മോഷണം നടത്തിയ *തമിഴ്‌നാട് പാപനാശം സ്വദേശി കണ്ണന്‍ എന്ന് വിളിക്കുന്ന ബാലചന്ദ്രൻ(48)* നാണ് പെരുമ്പടപ്പ് പോലിസിന്റെ പിടിയില്‍ ആയത്._
_സൈക്കിളില്‍ സഞ്ചരിച്ച് ആളില്ലാത്ത വീടുകള്‍ നോക്കി വെച്ച് രാത്രിയിൽ വീട് കുത്തിത്തുറന്ന് മോഷണം നടത്തുന്നതാണ് പ്രതിയുടെ രീതി._
_എടപ്പാളില്‍ നടന്ന മോഷണവുമായി ബന്ധപ്പെട്ട് കണ്ടെത്തിയ ഫോട്ടോയുമായി സാമ്യമുള്ള ഒരാൾ സൈക്കിളില്‍ എരമംഗലത്ത് കൂടി സഞ്ചരിക്കുന്നു എന്ന് വിവരം കിട്ടിയതിനെ തുടർന്ന് പെരുമ്പടപ്പ് പോലിസ് പ്രതിയെ സാഹസികമായി പിടികൂടുകയായിരുന്നു._