ശ്രദ്ധേയമായി ടീൻ ഇന്ത്യ വിദ്യാർത്ഥി സംഗമം...

ponnani channel
By -
0
പൊന്നാനി: ടീൻ ഇന്ത്യ പൊന്നാനി ഏരിയയുടെ കീഴിൽ ഐ.എസ്.എസ് സ്കൂളിൽ വെച്ച് ജൂലൈ 7 ഞായറാഴ്ച രാവിലെ 9:30 മുതൽ 4:30 വരെ സംഘടിപ്പിച്ചു...

തളിക്കുളം ഇസ്‌ലാമിയ കോളേജ് അധ്യാപകനും സ്റ്റുഡന്റസ് ട്രെയിനറും കൂടിയായ പി.ടി ഫായിസ് അത്താണിക്കൽ സംഗമത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ജമാഅത്തെ ഇസ്‌ലാമി പൊന്നാനി ഏരിയ പ്രസിഡന്റ് പി. അബ്ദുസലാം അദ്ധ്യക്ഷനായ സംഗമത്തിൽ ഐ.എസ്.എസ് സ്ഥാപനങ്ങളുടെ പ്രിൻസിപ്പാൾ പി.കെ അബ്ദുൽ അസീസ്, എസ്.ഐ.ഒ ഏരിയ പ്രസിഡന്റ്‌ യൂനസ് ശരീഫ് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.. ടീൻ ഇന്ത്യ പൊന്നാനി ഏരിയ കോർഡിനേറ്റർ വി.കെ സെമീൽ സ്വാഗതവും മുഹമ്മദ്‌ ശഫാഹ് ഖിറാഅത്തും നടത്തി...

തുടർന്ന് നടന്ന വിവിധ സെഷനുകളിലായി 'വ്യക്തിത്വ വികാസവും സ്വഭാവ രൂപീകരണവും' എന്ന വിഷയത്തിൽ എഡ്യൂക്കേഷൻ ആക്ടിവിസ്റ്റ് എം.പി അൻവർ സാദിഖ്‌, 'ഫസ്റ്റ് എയ്ഡ്' സെഷൻ തിരൂർ താലൂക് ആശുപത്രിയിലെ ഹെൽത്ത്‌ സ്റ്റാഫ് കെ.പി റസാഖ്, 'സ്വർഗത്തിലേക്കുള്ള പാതയും നമസ്കാരത്തിൽ എങ്ങനെ ശ്രദ്ധ പുലർത്താം' എന്ന വിഷയത്തിൽ ഐ.എസ്.എസ് ഹയർ സെക്കണ്ടറി വിഭാഗം മോറൽ സ്റ്റഡീസ് അധ്യാപകൻ സത്താർ മമ്പാട്, 'ഫലസ്തീനിന്റെ കൂടെ & ഫ്രീ ഗസ്സ' എന്ന വിഷയത്തിൽ എരമംഗലം മസ്ജിദുൽ ബറഖ ഖത്തീബ് സി.വി ഖലീലുറഹ്‌മാൻ എന്നിവർ നേതൃത്വം നൽകി..

കൂടാതെ ഫലസ്തീനിൽ പിടഞ്ഞുവീണു കൊണ്ടിരിക്കുന്ന പിഞ്ചോമന മക്കൾക്കായി 'സ്റ്റാൻഡ് വിത്ത് & ഫ്രീ ഗസ്സ' എന്ന തലക്കെട്ടിൽ നിന്നുകൊണ്ട് ഐക്യദാർഢ്യ സദസ്സും സംഘടിപ്പിച്ചു..

പരിപാടികൾക്ക് ജമാഅത്തെ ഇസ്‌ലാമി പൊന്നാനി ഏരിയ സെക്രട്ടറി കെ.പി ബഷീർ, ടീൻ ഇന്ത്യ ഏരിയ കോർഡിനേറ്റർ വി.കെ സെമീൽ, വനിത കോർഡിനേറ്റർ ജസീന സലാം, പി.കെ അബ്ദുല്ല, ലത്തീഫ് മാസ്റ്റർ, ശിഹാബ് മാസ്റ്റർ, ഹാഷിർ, മുസ്തഫ, ബുഷ്‌റ പുതുപൊന്നാനി, നൗഫിറ ഖലീൽ, സി.എൻ സാജിദ, നൗഷിജ ടീച്ചർ, ആമിന അൻവർ എന്നിവർ നേതൃത്വം നൽകി...

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)