കടവനാട് ജലോത്സവത്തിൻ്റെ ഭാഗമായി നടന്ന സംഘാടക സമിതി യോഗം നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം ഉദ്ഘാടനം ചെയ്യുന്നു.

ponnani channel
By -
0
പ്രാധാന്യത്തോടെ കൊടുക്കണം

പൊന്നാനി : വള്ളംകളിയുടെ ആവേശതിമിർപ്പിന് കടവനാട് പൂക്കൈതപ്പുഴ ഒരുങ്ങുന്നു. നാല് പതിറ്റാണ്ടിന് ശേഷം കഴിഞ്ഞ വർഷം തുടക്കം കുറിച്ച ജലോത്സവം ഇത്തവണയും ഗംഭീരമായി നടത്താൻ തീരുമാനമായി. കടവനാട് ജലോത്സവ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മയിലാണ് ജലോത്സവം സംഘടിപ്പിക്കുന്നത് ഉത്രട്ടാതി നാളിൽ സെപ്തംബർ 19 നാണ് കടവനാട് ജലോത്സവം  
ജലോത്സവം വിജയിപ്പിക്കുന്നതിനായി വിപുലമായ സംഘാടക സമിതിക്ക് രൂപം നൽകി. 
കടവനാട് ഫിഷറീസ് സ്കൂളിൽ നടന്ന സംഘാടക സമിതി യോഗം പൊന്നാനി നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ വി എസ് അശോകൻ അധ്യക്ഷനായി. കൗൺസിലർമാരായ ആയിഷ അബ്ദു, റീന പ്രകാശൻ, പി വി അയ്യൂബ്, പുന്നക്കൽ സുരേഷ്, കെ ഗോപിദാസ്, കെ ബാബു, പ്രഭാകരൻ തറയിൽ, ഫൈസൽ കടവനാട് സ്കൂൾ അധ്യാപിക സ്വപ്ന, പ്രബിത, ദിലീപ്, റഹീം, കെ എ സന്തോഷ് എന്നിവർ സംസാരിച്ചു. പി എ സജീഷ് സ്വാഗതവും എം പി ഖാലിദ് നന്ദിയും പറഞ്ഞു.

സംഘാടക സമിതി ഭാരവാഹികളായി
നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം ചെയർമാനും
പി വി അയ്യൂബ് കൺവീനറുo 101 അംഗ സംഘാടക സമിതിക്ക് രൂപം നൽകി. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)