ട്രാഫിക് ക്രമീകരണ സമിതി യോഗം ചേർന്നു.

ponnani channel
By -
0


കുണ്ടുകടവ് ജംഗ്ഷനിൽ ബസ് ബേ സംവിധാനം ഒരുക്കുന്നതിന് ആവശ്യമായ ഏരിയ വിപുലമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുവാനും ഓട്ടോ സ്റ്റാന്റ് പുന:ക്രമീകരിക്കുവാനും ട്രാഫിക് ക്രമീകരണ സമിതിയിൽ തീരുമാനമായി. അതനുസരിച്ച് പൊതുമരാമത്ത് റോഡ്സ് വിഭാഗം പരിശോധന നടത്തി സ്ഥലം മാർക്കു ചെയ്യുന്നതിനുള്ള ലേ ഔട്ട് സ്കെച്ച് തയ്യാറാക്കും.
നഗരസഭ പ്രദേശത്ത് പെർമിറ്റ് ഇല്ലാതെ സർവ്വീസ് നടത്തുന്ന അനധികൃത ഓട്ടോറിക്ഷകൾക്കെതിരെ നടപടികൾ സ്വീകരിക്കുവാനും , സ്കൂൾ സമയത്ത് അതാത് വിദ്യാലയങ്ങൾക്ക് മുന്നിലുള്ള റോഡിൽ ഗതാഗത കുരുക്ക് സൃഷ്ടിക്കുന്ന വിധത്തിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരെ നടപടികൾ സ്വീകരിക്കുവാനും നിളയോര പാതയിലൂടെയുള്ള ഹെവി വെഹിക്കിൾ വാഹനങ്ങളുടെ പ്രവേശനം കർശനമായി തടയുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുവാനും ട്രാൻസ്പോർട്ട്, പോലീസ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.

നഗര സൗന്ദര്യവത്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി കോടതിപ്പടി മുതൽ ചമ്രവട്ടം ജംഗ്ഷൻ വരെ ഫുട്പാത്തുകൾ, റോഡ് കയ്യേറ്റങ്ങൾ നീക്കം ചെയ്യുവാനും നിളയോര പാതയിൽ തെരുവ് വിളക്കുകൾ സ്ഥാപിക്കുവാനും യോഗത്തിൽ തീരുമാനമായി.
എടുത്ത തീരുമാനങ്ങൾ നടപ്പാക്കുന്നതിന്
തുടർന്നുള്ള ദിവസങ്ങളിൽ നഗരസഭ ,പോലീസ്, റെവന്യു, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ സംയുക്ത പരിശോധന നടത്തുവാനും തീരുമാനിച്ചു


യോഗത്തിൽ നഗരസഭ ചെയർമാൻ ശിവദാസ് ആററുപുറം അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ബിന്ദു സിദ്ധാർത്ഥൻ, സ്ഥിരം സമിതി ചെയർമാൻ രജീഷ് ഊപ്പാല, ജോയിന്റ് ആർ.ടി.ഒ ഇബ്രാഹിം കുട്ടി, നഗരസഭ സെക്രട്ടറി സജി റൂൺ, ഡെപ്യൂട്ടി താഹസിൽദാർ ഗോപാലകൃഷ്ണൻ , പോലീസ് സബ് ഇൻസ്പെക്ടർ രാജേഷ്. PWD റോഡ്സ് ഓവർസീയർ ദിനീഷ് തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)