പ്രൊഫ എ.വി മൊയ്തീൻകുട്ടി സ്മാരക പുരസ്കാരം സി.ഹരിദാസിന് സമ്മാനിച്ചു

ponnani channel
By -
0

പൊന്നാനി: നവോത്ഥാന കേരളം അതിൻ്റെ മൂല്ല്യങ്ങളിൽ നിന്ന് പിന്നോട്ടു സഞ്ചരിക്കുകയാണെന്ന്
പി.പി സുനീർ എം.പി പറഞ്ഞു. എം.ഇ.എസ് പൊന്നാനി മുനിസിപ്പൽ കമ്മിറ്റി സംഘടിപ്പിച്ച പ്രൊഫ. എ വി മൊയ്തീൻകുട്ടി അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു  അദ്ദേഹം. എം ഇ എസ് സംസ്ഥാന ട്രഷറർ ഒ.സി സലാഹുദ്ദീൻ അധ്യക്ഷത വഹിച്ചു.
പ്രൊഫ. എ വി മൊയ്തീൻകുട്ടി സ്മാരക പുരസ്കാരം സി ഹരിദാസിന് പി.പി സുനീർ എം.പി സമ്മാനിച്ചു. പി.നന്ദകുമാർ എം.എൽ.എ മുഖ്യാതിഥിയായി. ആലങ്കോട് ലീലാകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി. വഖഫ് ബോർഡ് ചെയർമാൻ അഡ്വ. എം.കെ സക്കീർ, വി.ടി ബൽറാം, എം.ജയരാജൻ, ഫർഹാൻ ബിയ്യം, മാമദ് കെ മുഹമ്മദ്, ടി.വി അബ്ദുറഹിമാൻ കുട്ടി, ബാബു ഇബ്രാഹിം, സഗീർ ഖാദിരി, കെ.കെ മുഹമ്മദ് ഇഖ്ബാൽ, ശങ്കരനാരായണൻ,
അനസ് എറാടത്ത്, ആർ.പി മേനോൻ, കെ.അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു.കോളേജിലെ രണ്ടാമത്തെ ബാച്ചായ 1967ൽ പഠിച്ചവരുടെ സംഗമവും നടന്നു. അന്ന് പഠിച്ച മുഴുവൻ പേരെയും ആദരിച്ചു


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)