മലമ്പനി പ്രതിരോധ പ്രവർത്തനം - പുരോഗതി അവലോകനം ചെയ്യുന്നതിന്അടിയന്തിര യോഗം ചേർന്നു.

ponnani channel
By -
0



നഗരസഭ പ്രദേശത്ത് മലമ്പനി റിപ്പോർട്ടു ചെയ്ത സാഹചര്യത്തിൽ നഗരസഭയും ആരോഗ്യ വകുപ്പും വെക്ടർ കൺട്രോൾ യൂണിറ്റും സംയുക്തമായി നടത്തിവരുന്ന പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിന് വകുപ്പുതല മേധാവികളുടെ അടിയന്തിര യോഗം ചേർന്നു.

നഗരസഭ ചെയർമാന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ Dr.ഷുബിൻ , ബ്ലോക്ക് മെഡിക്കൽ ഓഫീസർ Dr.വിജിത് വിജയശങ്കർ , ജില്ലാ എപിഡോമോളജിസ്റ്റ് കിരൺ രാജ്, മെഡിക്കൽ സൂപ്രണ്ടുമാരായ Dr. സുരേഷ്, Dr.ശ്രീജ, നഗരസഭ സെക്രട്ടറി സജിറൂൺതുടങ്ങിയവർ റിപ്പോർട്ടു ചെയ്തു.
കൊതുകുകൾ മുട്ടയിട്ട് പെരുകുന്ന ഉറവിട നശീകരണ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുവാൻ തീരുമാനിച്ചു.
വെള്ളം കെട്ടിനിൽക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിനും രാത്രികാലങ്ങളിലും , സന്ധ്യാസമയത്തും വീടുകൾ കേന്ദ്രീകരിച്ച് ജൈവകൊതുകുനാശിനി സ്പ്രേ ചെയ്യുവാനും രക്തപരിശോധന ഊർജ്ജിതമാക്കുവാനും തീരുമാനിച്ചു.
വാർഡ് 5 ന് പുറമെ സമീപവാർഡുകളായ 4,6,7, 31 എന്നിവയിലും വീടുകൾ സന്ദർശിച്ച് രക്തം പരിശോധിച്ച് രോഗ നിർണ്ണയം നടത്തും.
വാർഡുതലത്തിൽ ആരോഗ്യ ജാഗ്രത സമിതിയുടേയും സാനിട്ടേഷൻ കമ്മറ്റിയുടേയും നേതൃത്വത്തിൽ ഗൃഹസന്ദർശനം നടത്തി ശുചിത്വ ജാഗ്രത നിർദ്ദേശങ്ങൾ നൽകുവാനും അന്യ സംസ്ഥാന തൊഴിലാളികൾക്കായി രക്തപരിശോധനാ ക്യാമ്പുകൾ സംഘടിപ്പിക്കുവാനും തീരുമാനിച്ചു.
മഴയുടെ തീവ്രത കുറയുന്ന മുറയ്ക്ക് ഫോഗിംഗ് നടത്തുവാനും ഇതിനാവശ്യമായ ഫോഗിങ് മെഷിനുകൾ വാങ്ങുവാനും യോഗത്തിൽ ധാരണയായി.
നഗരസഭ വൈസ് ചെയർ പേഴ്സൺ ബിന്ദു സിദ്ധാർത്ഥൻ, ഹെൽത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ഷീന സുദേശൻ , ക്ഷേമ കാര്യ സ്റ്റാൻറിങ്കമ്മിറ്റി ചെയർമാൻ രജീഷ് ഊപ്പാല , കൗൺസിലർ ഇക്ബാൽ, ക്ലീൻ സിറ്റി മാനേജർ ദിലീപ് കുമാർ , Dr. ആഷിഖ് അമൻ , വെക്ടർ ഇൻസ്പെക്ടർ പ്രകാശൻ , ഹെൽത്ത് ഇൻസ്‌പെക്ടർ ഗംഗാധരൻ , ബയോളജിസ്റ്റ് മുജീബ് റഹ്മാൻ , ഹെൽത്ത് ഇൻസ്പെക്ടർ ശിവപ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)