പൊന്നാനി മരക്കടവ് സ്വദേശി സക്കീർ എന്ന ഡേഞ്ചർ സക്കീർ 32 വയസ്സ് എന്ന ആളെ അണ് പൊന്നാനി പോലീസ് ഇൻസ്പെക്ടർ ജലീൽ കറുത്തേടത് പൊന്നാനി ബിവറേജസ് പരിസരത്ത് നിന്ന് അറസ്റ്റ് ചെയ്തു അത്.
അമിത ശേഷിയുള്ള മയക്ക് ഗുളിക ആവശ്യപ്പെട്ടാണ് യുവാവ് ആശുപത്രിയിൽ എത്തിയത്. എന്നാൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ജൂനിയർ ഡോക്ടർ മരുന്ന് എഴുതി നൽകിയില്ല. ഇതോടെ മടങ്ങി പോയ യുവാവ് പിന്നാലെ വീണ്ടും കത്തിയും ആയി എത്തി ഡോക്ടറെ ഭീഷണിപ്പെടുത്തി മരുന്ന് എഴുതി വാങ്ങി. ഡോക്ടറുടെ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതി നിരവധി കേസുകളിലെ പ്രതിയാണ് എന്നും ലഹരിക്ക് അടിമ അയ ഡെയിഞ്ചർ സക്കീർ എന്ന് മനസ്സിലായി.
. പ്രതിക്ക് എതിരെ ആരോഗ്യ പ്രവർത്തകർക്ക് എതിരെ അതിക്രമം നടത്തിയ വകുപ്പ് പ്രകാരം കേസെടുത്തു.
പൊന്നാനി സബ് ഇൻസ്പെക്ടർ അർ. യു. അരുൺ. അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർ വർഗ്ഗീസ്., പോലീസുകാരായ അഷറഫ്, നാസർ , പ്രശാന്ത് കുമാർ, മഹേഷ് മോഹൻ എന്നിവർ അണ് പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്. പൊന്നാനി കോടതിയിൽ ഹാജരാക്കി പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്ക് റിമാൻഡ് ചെയ്തു.