നഗരസഭയ്ക്ക് കീഴിൽ പ്രവർത്തിച്ചു വരുന്ന വിവിധ ആരോഗ്യ ചികിത്സാ കേന്ദ്രങ്ങളിലെത്തുന്ന രോഗികളായ പൊതുജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹാരം കാണുന്നതിനായി ജില്ലാ മെഡിക്കൽ മേധാവികളെ പങ്കെടുപ്പിച്ചു കൊണ്ട് നഗരസഭ ചെയർമാന്റെ അദ്ധ്യക്ഷതയിൽ പ്രത്യേക യോഗം വിളിച്ചു ചേർത്തു.
ജില്ലാ മെഡിക്കൽ സൂപ്രണ്ട് Dr. രേണുക,നേഷണൽ അർബ്ബൻ ഹെൽത്ത് മിഷൻ ജില്ലാ പ്രോഗ്രാം ഓഫീസർ Dr. അനൂപ് എന്നിവർ പങ്കെടുത്തു....
പൊന്നാനിയിലെ ആശുപത്രികളിലെത്തുന്ന പൊതുജനങ്ങൾ അഭിമുഖീകരിക്കേണ്ടി വരുന്ന കാതലായ പ്രശ്നങ്ങൾ നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം വിശദീകരിച്ചു....
മാതൃ ശിശു ആശുപത്രി, താലൂക്ക് ആശുപത്രി, ഈഴുവത്തിരുത്തി കുടുംബാരോഗ്യ കേന്ദ്രം,അർബ്ബൻ ഹെൽത്ത് സെന്ററുകൾ എന്നിവയിലെ നിലവിലുള്ള പ്രശ്നങ്ങൾ ബന്ധപ്പെട്ടമെഡിക്കൽ സുപ്രണ്ട്മാർ, മെഡിക്കൽ ഓഫീസർമാർ എന്നിവർ വിശദീകരിച്ചു.
മാതൃശിശു ആശുപത്രിയിൽ ശിശുരോഗ വിദഗ്ധരായ ഡോക്ടർമാരുടെ ലഭ്യതക്കുറവ് നികത്തൽ , നഴ്സിംഗ് അസിസ്റ്റന്റ് ഒഴിവുകൾ നികത്തൽ , മാതൃശിശു തീവ്ര പരിചരണ വിഭാഗം ( മദർ & നിയോ നാറ്റൽ ഐ.സി.യു) പ്രവർത്തനം ആരംഭിക്കൽ , ബ്ലഡ് ബാങ്ക് കെട്ടിട നിർമ്മാണം ഊർജ്ജിതമാക്കൽ, രാത്രികാല കാഷ്വാലിറ്റി പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനാവശ്യമായ ഡോക്ടർമാരുടെ നിയമനം, എന്നീ പ്രശ്നങ്ങൾ സൂപ്രണ്ട് ഡോക്ടർ ശ്രീജ അവതരിപ്പിച്ചു...
താലൂക്കാശുപത്രിയിലെ ഡോക്ടർമാരുടെയും നഴ്സിംഗ് സ്റ്റാഫിന്റേയും ഒഴിവ് നികത്തൽ , ഐ.പി.പി. പ്രോജക്ട് സ്റ്റാഫിന്റെ പുനർ വിന്യാസം, ഫിസിഷ്യൻ തസ്തികയിലുള്ള ഒഴിവ് അടിയന്തിരമായി നികത്തൽ, എന്നീ വിഷയങ്ങൾ താലൂക്ക് ആശുപത്രി സൂപ്രണ്ട് Dr. സുരേഷ് ചൂണ്ടിക്കാട്ടി...
നഗരസഭ വൈസ് ചെയർ പേഴ്സൺേ ബിന്ദു സിദ്ധാർത്ഥൻ, ഈഴുവത്തിരുത്തി കുടുംബാരോഗ്യ കേന്ദ്രം, ബിയ്യം അർബ്ബൻ ഹെൽത്ത് സെന്റർ , ടൗൺ അർയ്യൻ ഹെൽത്ത് സെന്റർ, ജനകീയ നഗരാരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ മെഡിക്കൽ ഓഫീസർമാർ ചർച്ചയിൽ പങ്കെടുത്തു വിഷയങ്ങൾ അവതരിപ്പിച്ചു.
പൊന്നാനി താലൂക്കാശുപത്രിയിൽ അടിയന്തിരമായി ഫിസിഷ്യനെ നിയമിക്കുമെന്നും, മാതൃ ശിശു ആശുപത്രിയിൽ മുഴുവൻ സമയവും ശിശുരോഗ വിദഗ്ധരുടെ സേവനം ഉറപ്പു വരുത്തുമെന്നും മിനിസ്റ്റീരിയൽ സ്റ്റാഫിന്റെ ഒഴിവ് ഉടൻ നികത്തുമെന്നും ജില്ലാ മെഡിക്കൽ ഓഫിസർ ഉറപ്പു നൽകുകയും മറ്റു വിഷയങ്ങൾ സാധ്യതകൾ പരിശോധിച്ച് പരിഹാര നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ Dr. രേണുക അറിയിച്ചു.
നഗരസഭ ആരോഗ്യ കാര്യ സ്ഥിരം സമിതി ചെയർ പേഴ്സൺ ഷീന സുദേശൻ സ്വാഗതവും നഗരസഭ സെക്രട്ടറി സജിറൂൺ നന്ദിയും പറഞ്ഞു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍