പൊന്നാനി:കെ എസ് ആർ ടി സി ഹൈമാസ് റീത്ത് വെച്ച് യൂത്ത് ലീഗ്

ponnani channel
By -
1 minute read
0
കെ എസ് ആർ ടി സി ഹൈമാസ്റ്റ് റീത്ത് വെച്ച് യൂത്ത് ലീഗ്.

പൊന്നാനി: പൊന്നാനി മുനിസിപ്പൽ പ്രദേശത്തെ പ്രധാന ബസ്റ്റാന്റായ കെ എസ് ആർ ടി സി ബസ്റ്റാന്റിലെ ഹൈമാസ്റ്റ് ലൈറ്റ് തകരാർ ആയിട്ട് മാസങ്ങൾ പിന്നിട്ടിട്ടും നഗരസഭയും ചെയർമാനും, എം എൽ എ യും തിരിഞ്ഞു നോക്കാത്തതിൽ പ്രതിഷേധിച്ച് മുസ്‌ലിം യൂത്ത് ലീഗ് പൊന്നാനി മുനിസിപ്പൽ കമ്മിറ്റി റീത്ത് വെച്ചു.

ദീർഘ ദൂര യാത്ര കഴിഞ്ഞു അർദ്ധ രാത്രിയിൽ വരുന്ന സ്ത്രീകൾ വിദ്യാർത്ഥികൾ എന്നിവർ തെരുവ് നായ ശല്യം കാരണം പലപ്പോഴും പേടിച്ചാണ് വീട്ടിൽ പോകാനുള്ള വാഹനങ്ങൾ കാത്ത് നിൽക്കുന്നത്.സാമൂഹ്യ വിരുദ്ധരുടെ ശല്യം വേറെയുമുണ്ട്. അടിയന്തിരമായി ഈ വിഷയത്തിൽ നടപടികൾ സ്വീകരിക്കണമെന്നും, പെരിന്തൽമണ്ണ റൂട്ടിൽ ഓടിയിരുന്നതടക്കമുള്ള ബസ്സ് റൂട്ട് പുനരാരംഭിക്കണമെന്നുംനിവേദനത്തിലൂടെ യൂത്ത് ലീഗ് ആവശ്യപ്പെട്ടു.

 നിവേദനം സുപ്രണ്ടിന് കൈമാറി.മുസ്‌ലിം യൂത്ത് ലീഗ് മുനിസിപ്പൽ പ്രസിഡന്റ്‌ എൻ. ഫസലുറഹ്മാൻ, ജനറൽ സെക്രട്ടറി ഇല്യാസ് മൂസ നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ്‌ ഷബീർ ബിയ്യം,കെ എം മുഹ്സിൻ,സകീർ പാലക്കൽ,നജീബ് പള്ളിപ്പടി,സാദിഖ് ബസ്റ്റാന്റ്,ബാതിഷബസ്റ്റാന്റ്, അനസ് കെ,നൗഫൽ എന്നിവർ നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)